മലയാള സിനിമ ലോകത്ത് അടുത്തിടെ താരവിവാഹങ്ങളും ആഘോഷങ്ങളും വന്നുകൊണ്ടിരിക്കുകയാണ് സിനിമ ലോകത്തെ നടന്മാരും നടിമാരുമെല്ലാം ആഘോഷമാക്കുകയാണ് ചടങ്ങുകളെല്ലാം ആരാധകരും ഇരുകൈയ്യും നീട്ടിയാണ് താരവിവാഹങ്ങള്‍ ആഘോഷമാക്കുന്നത്. ചടങ്ങുകളുടെ ചിത്രവും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അടുത്തിടെ നടന്ന താരവിവാഹങ്ങളെല്ലാം വിവാഹം ലളിതമായി നടത്തി പിന്നീട് ഗംഭീര വിരുന്ന് നടത്തുകയായിരുന്നു. നീണ്ടനാളുകള്‍ക്ക് ശേഷം സുഹൃത്തുക്കളെല്ലാം ഒത്തുകൂടുന്ന ചടങ്ങുകള്‍ കൂടിയായി മാറിയിരിക്കുകയാണ് വിവാഹ വേദികള്‍. നടി പാര്‍വതി നമ്പ്യാരുടെ വിവാഹവിരുന്നിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിഖില്‍ മേനോനൊപ്പം കറുപ്പില്‍ അതീവ സുന്ദരിയായാണ് പാര്‍വതി വിരുന്നിനെത്തിയത്.
സിനിമാലോകം ഒന്നടങ്കം അഭിന്ദനങ്ങളുമായി വിവാഹ വിരുന്നിന് എത്തിയിരുന്നു. ഗുരുവായൂരില്‍ വെച്ച് ലളിതമായാണ് വിവാഹം നടത്തിയതെങ്കിലും ആ കുറവ് വിരുന്നിലൂടെ പരിഹരിക്കുകയായിരുന്നു സ്റ്റൈലിഷ് ലുക്കിലാണ് താരങ്ങളെല്ലാം എത്തിയത്. നായികമാരെല്ലാം ആഘോഷമാക്കി മാറ്റിയ ചടങ്ങ് കൂടിയായി മാറുകയായിരുന്നു ഇത്. അനുമോള്‍, രചന നാരായണന്‍കുട്ടി, മിയ, സ്വാസിക, മംമ്ത മോഹന്‍ദാസ്, അനിഖ, നയന്‍താര, അന്‍സിബ, ഷീലു എബ്രഹാം, അനുശ്രീ, കൃഷ്ണപ്രഭ, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി താരങ്ങളാണ് വിവാഹത്തിന് എത്തിയത്.ഇവരെ കൂടാതെ ഇന്ദ്രന്‍സ്, ടിനി ടോം, ഡിജെ ശേഖര്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു .താരങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments