CinemaLatest NewsNEWSTollywood

സോഷ്യല്‍മീഡിയയില്‍ വരുന്ന അധിക്ഷേപിക്കുന്ന ട്വീറ്റുകള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ ഭരദ്വാജ് രംഗത്ത്

സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍ക്കു നേരെ സൈബര്‍ ആക്രമണങ്ങള്‍ നടക്കാറുണ്ട് ഇതവണ അതരത്തില്‍ ഉള്ള ഒരു ആക്രമണം നേരിട്ടിരിക്കുന്നത്. തെല്ലുങ്ക് താരമാണ് . അതിനെതിരെ കടുത്ത പ്രതിഷേധവുമായാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. ട്വീറ്റുകളില്‍ തങ്ങളുടെ നിയമാവലി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് തെലുങ്ക് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ ഭരദ്വാജാണ് രംഗത്ത് എത്തിയിരിക്കുന്നത്. തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റ് ചൂണ്ടിക്കാട്ടി പരാതിപ്പെട്ട നടിയോട് തങ്ങളുടെ നിയമാവലിക്കെതിരല്ല പ്രസ്തുത അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ് എന്ന് ട്വിറ്റര്‍ മറുപടി നല്‍കിയിരുന്നു.

ഏറ്റവും തരംതാഴ്ത്തപ്പെട്ട നടിയെന്ന് എഴുതി തന്റെ ഫോട്ടോ സഹിതമുള്ള ട്വീറ്റാണ് നടിയെ നടപടി എടുക്കാന്‍ പ്രകോപിപ്പിച്ചത്. ആ പ്രൊഫൈലിനെതിരെ നടപടി എടുക്കാം എന്ന് അറിയിച്ചിട്ടും പിന്നീട് ട്വിറ്ററില്‍ നിന്നും നടിക്ക് ലഭിച്ച മെയിലില്‍ പറയുന്നത് ‘നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ട്വീറ്റിലെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ചു. ഞങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഒന്നും തന്നെ കണ്ടെത്താനായില്ല’ എന്നായിരുന്നു ഇത് നിയമലംഘനമല്ലെങ്കില്‍ പിന്നെ എന്താണെന്നും സൈബര്‍ ആക്രമണം സംശയിച്ച് അത് റിപ്പോര്‍ട്ട് ചെയ്തിട്ടും വിലയില്ലാത്ത നിങ്ങളെ അവര്‍ സ്വാധീനിച്ചതാകുമെന്ന് പറയാനും എനിക്കു മടിയില്ല നടിയുടെ വ്യക്തമാക്കുകയും ചെയ്തു.

ഇതോടെ നടി ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. പോലീസ് നിര്‍ദേശപ്രകാരം ട്വിറ്റര്‍ അധിക്ഷേപപ്രകാരമുള്ള ട്വീറ്റ് പിന്‍വലിച്ചു. വിവാദട്വീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ ഉടന്‍ കണ്ടു പിടിക്കാമെന്ന് അറിയിച്ചുകൊണ്ടുള്ള പോലീസിന്റെ ട്വീറ്റും നടി പങ്കുവെച്ചിട്ടുണ്ട്.താരത്തിന്റെ നടപടിയില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാവും എന്നാണ് വിവരം.

shortlink

Post Your Comments


Back to top button