മമ്മൂട്ടിയെ നായകനായി എത്തിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മാണം ചെയ്തത്. ഇപ്പോഴിതാ സിനിമയെ ഡീ ഗ്രേഡ് ചെയ്തവർക്ക് മറുപടിയുമായി എത്തിരിക്കുകയാണ് വേണു കുന്നപ്പിള്ളി. ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അല്പ്പന്മാരോട് പുച്ഛം മാത്രമാണെന്നും ദൈവനാമം പറഞ്ഞ് പുറകില്‍ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയുമെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വേണു കുന്നപ്പിള്ളി പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം………………….
മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി….ഇപ്പോഴും ചില തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നു കഴിഞ്ഞു. ഡീഗ്രേയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു. സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്…പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷന്…
സിനിമയുടെ യഥാര്‍ഥ ബജറ്റ് എത്രയാണെന്നോ, പ്രി സെയ്ല്‍സ് ആന്‍ഡ് പോസ്റ്റ് സെയ്ല്‍സ് കൂടി എന്ത് കിട്ടിയെന്നോ, യഥാര്‍ഥ വേള്‍ഡ് വൈഡ് കലക്ഷന്‍ എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അല്പ്പന്മാരോട് പുച്ഛം മാത്രം…
ദൈവനാമം പറഞ്ഞ് , പുറകില്‍ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും… മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഫാന്‍സ് കാരോടും, പലരീതിയിലും പിന്തുണട്ട നല്ലവരായ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരിക്കുന്നു.. അടുത്ത സിനിമയുമായി ഉടനെ!
Post Your Comments