മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ്വാനമ്പാടി സീരിയലിലെ പപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ പ്രിയതാരം സുചിത്ര. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഇപ്പോള്‍ ഇതാ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സുചിത്ര.
‘അച്ഛനും അമ്മയും ഇട്ട പേര് സൂര്യ എന്നായിരുന്നു. ചേട്ടന്റെ പേര് സൂരജ്. രണ്ടുപേരും ഒരേ നാളാണ്. വീട്ടില്‍ ഞങ്ങള്‍ എപ്പോഴും അടിയാണ്. എന്റെ പേര് സ്കൂളില്‍ നിന്നുമാണ് സുചിത്ര എന്നാക്കിയത്. ചേട്ടന് റസ്ലിങ്ങിന്റെ ആളായിരുന്നു. ഡബ്ല്യു ഡബ്ല്യുയുടെ. അന്ന് ഡബ്ല്യു ഡബ്ല്യു എഫ് ആയിരുന്നു. അന്ന് എടുത്ത് ഭിത്തിയിലെറിയുമായിരുന്നു
അപ്പോള്‍ താന്‍ ചോദിച്ചു,അമ്മ പേരുമാറ്റിയിട്ട് വല്ല ഗുണവും ഉണ്ടായോന്ന്. ചേട്ടനെ നേരില്‍ കണ്ടാല്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. ഇത്രയധികം വികൃതിയും അക്രമവും കാണിക്കുന്ന ഒരാളാണെന്ന്. വീട്ടില്‍ മാത്രമാണ്. പുറത്തിറങ്ങുമ്പോള്‍ ഇതുപോലെ നല്ല മനുഷ്യനില്ല. പിന്നെ തന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയ അടികള്‍ മാത്രമേ ഉള്ളൂ. ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. സ്കൂളിലായാലും കോളേജിലായാലും. അവസാനം അമ്മ എന്നോട് ചോദിച്ചു,? നീ കാരണം എന്റെ മോന് ജയിലിലാകുമെന്നാ തോന്നുന്നേ’-സുചിത്ര പറഞ്ഞു.
വാനമ്പാടിയില്‍ പത്മിനിയെന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കലാരംഗത്ത് പ്രവര്‍ത്തിക്കണമെന്നായിരുന്നു സുചിത്ര ചെറുപ്പം മുതലേ തന്നെ ആഗ്രഹിച്ചിരുന്നത്.നൃത്തവും സിനിമയുമായിരുന്നു അന്നേ മനസ്സില്‍ നിറഞ്ഞുനിന്നത്. ആ ലക്ഷ്യത്തിന് പിന്നാലെയായി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ശക്തമായ പിന്തുണയാണ് കുടുബം നല്‍കുന്നതെന്നും സുചിത്ര പറയുന്നു.ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഇപ്പോള്‍ സുചിത്ര. താരത്തിന്റെ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments