എന്തുകൊണ്ടാണോ എന്തോ ഓസ്‌കാറും തോമസ് ന്യൂമാനും കഴിഞ്ഞ ജന്‍ന്മത്തില്‍ ഭീകരശത്രുക്കളായിരിക്കണം. ഇതവണയും വിധിയില്‍ യാതൊരു മാറ്റവുമില്ല. അതിന് കാരണവും ഉണ്ട് ഒന്നും രണ്ടും തവണയല്ല എല്ലാ വര്‍ഷവും കോട്ടും സ്യൂട്ടുമിട്ട് തോമസ് ന്യൂമാന്‍ ഓസ്‌കാറിനായി എത്തും പക്ഷേ, പുരസ്‌കാരം മാത്രം ലഭിക്കില്ല. ഈ കാര്യത്തില്‍ നോമിനേഷന്റെ അദ്ദേഹത്തിന്റെ പിതാവ് ആല്‍ഫ്രഡ് ന്യൂമാന്‍ തന്നെയാണ് ഗുരുവെന്ന് പറയേണ്ടി വരും.
ഇതവണ 1917 ന്റെ ഒറിജിനല്‍ സ്‌കോറിനാണ് ന്യൂമാന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്. അതായത് 15 ാമത്തെ തവണയാണ് അദ്ദേഹത്തിന് നോമിനേഷന്‍ ലഭിക്കുന്നത്. പക്ഷേ, ജോക്കറിലെ ഒറിജിനല്‍ സ്‌കോറാണ് ഈ വര്‍ഷത്തെ മികച്ചതായി ഓസ്‌കാറില്‍ വിധിപ്രഖ്യാപനമുണ്ടായത്.ഇപ്രാവശ്യം 1917 ന്റെ ഒറിജിനല്‍ സ്‌കോറിനാണ് ന്യൂമാന് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്.
15 പ്രാവശ്യം നോമിനേറ്റ് ചെയ്യപ്പെട്ട ന്യൂമാന്റെ സിനിമകളൊന്നും ചില്ലറയുമല്ല. ഹോളിവുഡിലെ എക്കാലത്തേയും മികച്ച സിനിമകളില്‍ പലതിന്റേയും ഭാഗമായാണ് അദ്ദേഹത്തിന് ഇതരത്തില്‍ നോമിനേഷന്‍ ലഭിച്ചത്. 1994 ല്‍ ലിറ്റില്‍ വുമണ്‍, ഷോഷാങ്ക് റിഡംപ്ഷന്‍ എന്നീ ചിത്രങ്ങള്‍ക്കാണ് അദ്ദേഹത്തിന് നോമിനേഷന്‍ ആദ്യമായി ലഭിച്ചത്. ഇതുകൂടാതെ അമേരിക്കന്‍ ബ്യൂട്ടി, ഫൈന്റിങ് നെമോ, വാള്‍-ഇ, സ്‌കൈഫാള്‍ എന്നീ ചിത്രങ്ങളിലെ അണിയറപ്രവര്‍ത്തനത്തിനും അദ്ദേഹത്തിന് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, പുരസ്‌കാരം മാത്രം അദ്ദേഹത്തിന് ലഭിച്ചില്ല.
Post Your Comments