CinemaGeneralLatest NewsMollywoodNEWS

സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറിനില്‍ക്കുന്നതിന്‍റെ കാരണത്തെക്കുറിച്ച് ഫഹദ്

സിനിമയ്ക്കോ വ്യക്തി ജീവിതത്തിനോ ഗുണപരമായ രീതിയില്‍ അത് ഉപയോഗിക്കാന്‍ എനിക്ക് അറിഞ്ഞൂകൂടാ

വ്യക്തിപരമായ അഭിപ്രായങ്ങളെ കുറിച്ച് പങ്കുവെയ്ക്കാനും സിനിമയുടെ പ്രമോഷന് വേണ്ടിയും സൂപ്പര്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തനാവുകയാണ് നടന്‍ ഫഹദ് ഫാസില്‍. സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് ഫഹദ് ഫാസില്‍ തുറന്നു പറയുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാന്‍സ്’ എന്ന സിനിമയാണ് ഫഹദ് എന്ന ആക്ടര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. നസ്രിയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരിക്കുന്നത് താന്‍ മാത്രമേയുള്ളുവെന്നും ഫഹദ് അത്തരം കാര്യങ്ങളില്‍ ഒട്ടും ആക്ടീവ് അല്ലെന്ന് നസ്രിയയും തുറന്നു പറയുന്നു.

‘ഞാന്‍ അങ്ങനെ ആരുമായും കണക്റ്റഡാകാന്‍ ശ്രമിക്കാറില്ല. സിനിമയ്ക്കോ വ്യക്തി ജീവിതത്തിനോ ഗുണപരമായ രീതിയില്‍ അത് ഉപയോഗിക്കാന്‍ എനിക്ക് അറിഞ്ഞൂകൂടാ’ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഫഹദ് തുറന്നു പറയുന്നു.

‘സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരിക്കുന്നത് ഞാന്‍ മാത്രമേയുള്ളൂ. ഫഹദ് അത്തരം കാര്യങ്ങളില്‍ ഒട്ടും ആക്ടീവല്ല. എന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി ഞാന്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളിലൂടെയാണ് ഫഹദ് മറ്റുള്ളവരുമായി കണക്ടഡാകുന്നത് – നസ്രിയ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button