ബോളിവുഡിന് പുറമെയും നിരവധി ആരാധകരുള്ള സ്വന്തം നിലപാടുകള്‍ ശക്തമായി തുറന്നു പറയുന്ന താരമാണ് താപ്സി പന്നു. താരത്തിന്റെ അഭിപ്രായങ്ങളും മറ്റും പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത താപ്സി പന്നു പ്രധാനവേഷത്തിലെത്തുന്ന ധപ്പട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നത് മികച്ച അഭിപ്രായങ്ങളാണ് ട്രെയിലറിനെക്കുറിച്ച് വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്. കബീര്‍ സിങ് എന്ന ചിത്രത്തിനുള്ള കടുത്ത മറുപടിയാണ് ധപ്പാട് എന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി ചിത്രത്തിന്റെ ട്രെയിലറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്രെയിലറിലെ ഒരു രംഗത്തിന്റെ സ്ക്രീന്‍ ഷോട്ട് പങ്കു
വെച്ചാണ് മന്ത്രിയുടെ വാക്കുകള്‍.
ചിത്രത്തിന്റെ സംവിധായകനുമായും ചില അഭിനേതാക്കളുമായും അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാല്‍ അതൊന്നും പരിഗണിക്കാതെ ചിത്രം കാണുമെന്നും താന്‍ സംവിധായകന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കില്ലായിരിക്കാം, അല്ലെങ്കില്‍ ചില വിഷയങ്ങളില്‍ ചില അഭിനേതാക്കളോട് വിയോജിച്ചേക്കാം, പക്ഷേ ഇത് താന്‍ തീര്‍ച്ചയായും കാണുകയും ആളുകള്‍ അവരുടെ കുടുംബത്തോടൊപ്പം കാണുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു കഥയാണ്,’ സ്മൃതി ഇറാനി പറഞ്ഞു. സിനിമയെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments