ബിഗ് ബോസ് ഹൗസിലെ ഞായറാഴ്ച പ്രേക്ഷകർക്കും മത്സരാർഥികൾക്കും ഏറെ നിർണ്ണായകമായ ദിവസമാണ്. എലിമിനേഷൻ ദിനം കൂടിയായിരുന്ന ഈ ദിവസം എല്ലാവരും വിചാരിച്ചതിൽ നിന്ന് വ്യത്യസ്തമായ സംഭവ വികാസങ്ങളാണ് വീടിനുള്ളിൽ നടന്നത്. ഷോയിലെ ഏറ്റവും സെന്റിമെന്റല്‍ മത്സരാര്‍ഥികളില്‍ ഒരാളാണ് വീണ നായര്‍. ഇത് മത്സരാർത്ഥികൾ തന്നെ പലപ്പോഴായി വീണയോടെ പറഞ്ഞിട്ടുമുണ്ട്. മകൻ അമ്പുച്ചന്റയും ഭര്‍ത്താവ് കണ്ണേട്ടന്റയും കാര്യങ്ങൾ വീണ പലവട്ടം ബിഗ് ബോസില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ഉറ്റവരുടെ ശബ്ദം കേൾക്കാനുള്ള ഒരു അവസരമാണ് ബിഗ് ബോസ് നൽകിയിരുന്നത്.
എലീനയുടെയും ഫുക്രുവിന്റെയും പ്രദീപിന്റെയും സാജുവിന്റെയും മഞ്ജുവിന്റെയും പ്രിയപ്പെട്ടവര്‍ ബിഗ് ബോസിലെ തങ്ങളുടെ ഉറ്റവരോട് സംസാരിച്ചു. റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് എല്ലാവരും കേള്‍ക്കെ പ്ലേ ചെയ്തത്. പ്രിയപ്പെട്ടവരുടെ ശബ്ദം കേട്ടപ്പോള്‍ മിക്കവർക്കും സങ്കടം സഹിക്കാനായില്ല. ഏറ്റവും അവസാനമാണ് വീണയുടെ മകന്റ ശബ്ദം കേൾക്കാനുള്ള അവസരം നൽകിയത്.
തുടര്‍ന്നുവന്ന ശബ്ദത്തോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് വീണ പ്രതികരിച്ചത്. ഉറയ്ക്കാത്ത ശബ്ദത്തില്‍ ‘അമ്മേ, ബിഗ് ബോസില്‍ ആണോ’ എന്ന് ചോദിച്ചുകൊണ്ടാണ് അമ്പാടി തുടങ്ങിയത്. അതിനുശേഷം കാവാലത്തിന്റെ ‘കറുകറെ കാര്‍മുകില്‍’ എന്ന പാട്ടിന്റെ ചില വരികളും അമ്പാടി പാടി. ‘അമ്മോ, സുഖമായിട്ട് ഇരിക്കുന്നോ’ എന്ന് വീണ്ടും കുശലാന്വേഷണം. ‘കുഞ്ഞുണ്ണി സുഖമായിട്ട് ഇരിക്കുന്നു. സ്‌കൂളില്‍ പോകുന്നുണ്ട്. ചോറുണ്ണും. പാപ്പം കഴിക്കും. അച്ഛന്‍ എന്നും വിളിക്കാറുണ്ട്. ഉമ്മ’, അടുത്തുനിന്ന് വീണയുടെ അമ്മായിഅമ്മ കുട്ടിയെ സംസാരിക്കാന്‍ സഹായിക്കുന്നത് കേള്‍ക്കാമിയിരുന്നു. ‘സുമയമ്മ’ എന്ന് വീണ ബിഗ് ബോസില്‍ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ള അമ്മായിഅമ്മയുടെ ശബ്ദവും പിന്നീട് വീണയെ തേടിയെത്തി. ‘മോളേ എല്ലാവരും സുഖമായിട്ട് ഇരിക്കുന്നു. കുഴപ്പങ്ങളൊന്നുമില്ല. കുഞ്ഞ് സ്‌കൂളില്‍ പോകുന്നുണ്ട്. വേറെ വിശേഷങ്ങള്‍ ഒന്നുമില്ല. എല്ലാം ദൈവം അനുഗ്രഹിക്കട്ടെ’, അവര്‍ പറഞ്ഞുനിര്‍ത്തി.
അവരോട് തിരിച്ചെന്തെങ്കിലും പറയാനുണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് കരച്ചിലിനിടെ വീണയ്ക്ക് വേണ്ടതുപോലെ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അമ്മയ്ക്ക് പിറന്നാള്‍ ആശംസകളെന്ന് കരച്ചിലിനിടെ വീണ പറഞ്ഞു. ഒപ്പം ലാലേട്ടനും ‘സുമയമ്മ’യ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
Post Your Comments