മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പര്‍ ചിത്രങ്ങള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സംവിധാന നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് വരനെ ആവശ്യമുണ്ട് ചിത്രം മികച്ച മുന്നേറ്റമാണ് കുറിച്ചുകൊണ്ടിരിക്കുന്നത്. അച്ഛനെ പോലെ സംവിധാനം തന്നെയാണ് തനിക്കും വഴങ്ങുകയെന്ന് തെളിയിച്ചിരിക്കുകയാണ് മകനും ഇപ്പോഴിതാ സത്യന്‍ അന്തിക്കാടിന്റെയും മകന്റെയും ചിത്രങ്ങളിലെ അപാരമായ ആ സാദൃശ്യം കണ്ടെത്തിയിരിക്കുകയാണ് റോയ് എന്ന പ്രേക്ഷകന്‍.ഇതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പുതിയൊരു സിനിമ തിയേറ്ററുകളില്‍ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982-ലാണ്. ഇന്ന് മകന്റെ ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍, അന്ന് അച്ഛന്റെ ആദ്യചിത്രത്തിന്റെ പരസ്യത്തില്‍ നല്കിയ വാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃച്ഛികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ എന്തോ എന്നാണ് കുറിച്ചിരിക്കുന്നത്.രണ്ടുപേരുടെയും സാമ്യം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.വന്‍ താര നിരയില്‍ ഒരുങ്ങിയ ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ട് ഇരിക്കുന്നത്.
Post Your Comments