
കഴിഞ്ഞ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മികച്ച അഭിപ്രായം നേടിയ സിനിമയാണ് വൈറസ്. കേരളത്തെ മുഴുവന്‍ ആശങ്കയിൽ നിർത്തിയ നിപ്പ വൈറസിന്റയെ കഥ പറഞ്ഞ ചിത്രം ആഷിക്ക് അബു ആണ് സംവിധാനം ചെയ്തത്. ചിത്രത്തിൽ നിപ്പാ വൈറസ് മൂലം മരിച്ച നഴ്സ് ലിനിയുടെ കഥാപാത്രമാണ് റിമ കല്ലിങ്കൽ അവതരിപ്പിച്ചത്. കഥാപാത്രത്തില്‍ തന്റെ ലിനിയെ തന്നെയാണ് കണ്ടതെന്ന് സിനിമ കണ്ടിറങ്ങിയ ശേഷം സജീഷ് സോഷ്യൽ മീഡിയിൽ കുറിച്ചിരുന്നു.
ഇപ്പോഴിതാ റിമയുടെ ഈ കഥാപാതത്തിന് ലിനിയുടെ ഭര്‍ത്താവ് സജീഷ് അവാര്‍ഡ് നൽകിയിരിക്കുകയാണ്. വനിത ഫിലിം അവാര്‍ഡ് ചടങ്ങിലാണ് സജീഷ് റിമയ്ക്ക് അവാര്‍ഡ് നൽകിയത്. അവാര്‍ഡ് നൽകിയ ശേഷം സജീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
”റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു”- സജീഷ് പറഞ്ഞു.
Post Your Comments