ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലൂടെ സിനിമാ ജീവിതം തുടങ്ങിയ റീബ മോണിക്ക എന്ന പുതു നിരയിലെ ശ്രദ്ധേയ നായിക വിജയിടെ സൂപ്പര്‍ ഹിറ്റ് ചിത്രം ബിഗില്‍ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് . ഏതു ഭാഷയില്‍ അഭിനയിക്കാന്‍ പോയാലും മലയാള സിനിമ തന്നെയാണ് തന്റെ തട്ടകമെന്ന് തുറന്നു പറയുകയാണ് റീബ.
എനിക്ക് മലയാള സിനിമ തന്നെയാണ് പ്രധാനം. അടുത്ത മാസക്മ ഒരു ചിത്രം മലയാളത്തില്‍ റിലീസ് ചെയ്യാനുണ്ട്. ഇപ്പോള്‍ കന്നഡയില്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. സകലകലാ വല്ലഭ, അത് ഉടന്‍ റിലീസാകും. ഋഷിയുടെ കൂടെയാണ് അഭിനയിച്ചത്. നാനും റൌഡിതാന്‍ എന്ന തമിഴ് സിനിമയുടെ റീമേക്കാണത്. നയന്‍താര ചെയ്ത റോളാണ് എന്റെത്. ബിഗ്ബജറ്റ് ചിത്രം. നയന്‍താര ചെയ്ത ഒരു റോള്‍ എനിക്ക് ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നു.ഭാഷ വളരെ ബുദ്ധിമുട്ടാണ് എങ്കിലും ചെയ്തു. ഇപ്പോഴും ഓഫറുകള്‍ വരുന്നുണ്ട് കഥയും കഥാപാത്രത്തെയും മനസിലായാല്‍ ഭാഷ ഒരു പ്രശ്നമല്ല. ബിഗിലാണ് എന്റെ സിനിമാ ജീവിതം മാറ്റിയെഴുതിയത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാപാത്രം ഫുട്ബോള്‍ എന്തെന്ന് പോലും അറിയാത്ത ഞാന്‍ അതില്‍ അഭിനയിച്ചു.വലിയൊരു അനുഭവമായിരുന്നു ആ ചിത്രത്തിലെ അഭിനയം. വിജയ് സാറിന്റെ ചിത്രം എന്നത് തന്നെ വലിയൊരു അംഗീകാരമല്ലേ. കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ റീബ മോണിക്ക പങ്കുവയ്ക്കുന്നു.
Post Your Comments