CinemaLatest NewsMollywoodNEWS

താടിക്കാരന്‍ ചുള്ളന്‍ ചെക്കന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയ മേനോന്‍

മലയാളത്തിന്റെ പ്രിയതാര ദമ്പതികളാണ് പവര്‍ കപ്പിള്‍സായ സുപ്രിയയും പൃഥ്വിരാജും അഭിനയത്തില്‍ മികവ് തെളിയിച്ച് സംവിധാനത്തിലും ചുവടുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകര്‍ക്ക് പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍ .പരസ്പരം ബഹുമാനിക്കുന്ന വളര്‍ച്ചയില്‍ പങ്കുവഹിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാരാണ് ഇരുവരും ആടുജീവിതത്തിനായി താടി വളര്‍ത്തിയ ശേഷം പൃഥ്വിയെ സുപ്രിയ താടിക്കാരന്‍ എന്നാണ് വിളിക്കുന്നത്.

ഇതവണ വനിത ഫിലിം അവാര്‍ഡിന് പോകാന്‍ തയ്യാറായി നില്‍ക്കുമ്പോഴുള്ള ചിത്രങ്ങളാണ് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളെക്കാള്‍ അതിന് നല്‍കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. ‘സ്‌റ്റൈലിംഗ് ഞാന്‍, ആഭരണങ്ങളും എന്റെ കൂടെയുള്ള ചുള്ളന്‍ എന്റെ മാത്രം താടിക്കാരന്‍ എന്നാണ് സുപ്രിയ ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പ് ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ ഇക്കുറി വനിതയുടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം പൃഥ്വിരാജ് നേടി. മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തിയ ചിത്രമായ ലൂസിഫര്‍ പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫര്‍’. 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡ് വിജയത്തിലേക്കുമൊക്കെ ‘ലൂസിഫര്‍’ എത്തിയതാണ് സിനിമ ലോകം കണ്ടത്.താരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അടുത്ത സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button