CinemaLatest NewsMollywoodNEWS

റിഹേഴ്‌സലില്‍ അടിച്ചത് ശരി പക്ഷേ ഇനി അടിച്ചാല്‍ താന്‍ തിരിച്ചടിക്കും; ധനുഷ് ചിത്രത്തെക്കുറിച്ച് പാര്‍വതി തിരുവോത്ത്

അപ്പോള്‍ താന്‍ ചിന്തിച്ചു എന്തായിരിക്കും സംഭവിക്കുന്നതെന്ന്

നിരവധി ആരാധകരുള്ള മലയാളത്തിന് പുറമെ തന്റെ അഭിനയ മികവ് കൊണ്ട് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രിയതാരമാണ് സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് പാര്‍വതി തിരുവോത്ത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ യാതൊരു ഭയവും താരത്തിന് ഇല്ല. സ്ത്രീവിരുദ്ധത അല്‍പ്പമെങ്കിലുമുള്ള സിനിമകളില്‍ താനഭിനയിക്കില്ലെന്നത് പാര്‍വതി പറഞ്ഞിരുന്നു അതേസമയം ഭരത്ബാല സംവിധാനം ചെയ്ത മരിയാന്‍ എന്ന ചിത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. കടലോരജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു. ധനുഷും പാര്‍വ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ പനിമലര്‍ എന്ന കഥാപാത്രം ഏറെ കൈയ്യടി നേടിയിരുന്നു. രംഗത്തിലെ സ്ത്രീവിരുദ്ധ നിലപാടുകളുടെ ഭാഗമായി തന്റെ നിലപാട് വ്യക്തമാക്കേണ്ടി വന്ന കാര്യത്തെക്കുറിച്ചാണ് താരം പറഞ്ഞത്.

തന്റെ കൂട്ടുകാരന്‍ മരിച്ചുപോയ ദുഖത്തില്‍ കരയുന്ന ധനുഷിന്റെ കഥാപാത്രം മര്യാന്റെ അടുക്കല്‍ കാമുകി പനിമലര്‍ തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന സീന്‍ ഉണ്ട്.കൂട്ടുകാരന്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ സംസാരിക്കുന്ന പനിമലരിനെ മര്യാന്‍ തല്ലണം എന്നാണ് ധനുഷിന്റെ പക്ഷം. റിഹേഴ്‌സലായിരുന്നു അത്. ആ സമയത്ത് തല്ല് കൊടുക്കുന്ന രംഗത്തെക്കുറിച്ച് കമ്മ്യൂണിക്കേനൊന്നും ഉണ്ടായിട്ടില്ല. മര്യാന്‍ പനിമലരിനെ തല്ലി ചുറ്റും കൂടി നിന്ന ജനം കയ്യടിച്ചു. അപ്പോള്‍ താന്‍ ചിന്തിച്ചു തിയേറ്ററില്‍ എന്തായിരിക്കും സംഭവിക്കുന്നതെന്ന് റിഹേഴ്‌സലില്‍ അടിച്ചത് ശരി പക്ഷേ ഇനി അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്നും ആ സന്ദര്‍ഭത്തില്‍ ആ കമ്മ്യൂണിറ്റിയില്‍ പെട്ട ഒരാള്‍ അടിക്കുമ്പോള്‍ അവര്‍ കയ്യടിക്കും എന്നതാണ് ലോജിക്കെങ്കില്‍ സ്ത്രീ അടിക്കുമ്പോഴും കയ്യടിക്കേണ്ടേ പാര്‍വതി വ്യക്തമാക്കി.താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button