CinemaGeneralHollywoodLatest NewsNEWS

‘8 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്കര്‍ ലഭിക്കുമെന്ന് ട്വീറ്റ് ചെയ്തു ; സ്വപ്നവും കടന്ന് പുരസ്കാരം സ്വന്തമാക്കി മാത്യു ചെറി

ഈ ഒരൊറ്റ ട്വീറ്റില്‍ അവസാനിച്ചില്ല മാത്യുവിന്റെ അവകാശവാദം, തുടര്‍ന്ന് 2016 മെയ് 11ന് പോസ്റ്റ് ചെയ്ത ട്വീറ്റിലും തന്റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞു.

‘ഹെയര്‍ ലവ്’ മികച്ച അനിമേഷൻ ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയിരിക്കുകയാണ്. മുന്‍ അമേരിക്കന്‍ എന്‍.എഫ്.എല്‍ താരവും ‘ഹെയര്‍ ലവ്’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനുമായ മാത്യു എ. ചെറി എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ഓസ്കര്‍ വിജയം ഉറപ്പിച്ചിരുന്നു. 2012 ജൂണ്‍ 2ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് മാത്യു തന്റെ സ്വപ്നം യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.

മാത്യുവിന്റെ 2012ലെ ട്വീറ്റ് ഇങ്ങനെ : എനിക്ക് ഒരു ദിവസമെന്തായാലും ഓസ്കര്‍ നോമിനേഷന്‍ ലഭിക്കും. ഇപ്പോഴേ ഞാന്‍ അത് ഉറപ്പിച്ച് പറയുന്നു.

ഈ ഒരൊറ്റ ട്വീറ്റില്‍ അവസാനിച്ചില്ല മാത്യുവിന്റെ അവകാശവാദം, തുടര്‍ന്ന് 2016 മെയ് 11ന് പോസ്റ്റ് ചെയ്ത ട്വീറ്റിലും തന്റെ സ്വപ്നത്തെ കുറിച്ച് പറഞ്ഞു. തന്റെ കൈയ്യില്‍ ഒരു ഓസ്കര്‍ പുരസ്കാരം ലഭിക്കാവുന്ന ഷോര്‍ട്ട് ഫിലിം ഐഡിയയുണ്ടെന്നും ഇവിടെ ഏതെങ്കിലും ത്രീഡി ആര്‍ട്ടിസ്റ്റുകളുണ്ടോയെന്നുമായിരുന്നു മാത്യുവിന്റെ ചോദ്യം. അന്നത്തെ അവകാശവാദം അക്ഷരാർഥത്തില്‍ ശരിയാകുന്നതാണ് ഇന്ന് ലോസ് ആഞ്ജല്‍സിലെ ഡോള്‍ബി തിയേറ്റര്‍ സാക്ഷ്യം വഹിച്ചത്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലെ സിനിമാസ്വാദകര്‍ക്കിടയിലും മാത്യുവിന്റെ ഈ ട്വീറ്റ് തരംഗമായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button