കന്നഡ സിനിമ താരം നിഖില്‍ കുമാരസ്വാമിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനും കൂടിയാണ് നിഖില്‍ കുമാരസ്വാമി. മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ രേവതി ആണ് വധു. ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.
വിവാഹം ഏപ്രിൽ മാസത്തിൽ തന്റെ നിയോജകമണ്ഡലമായ രാമനഗരയിൽ വെച്ച് നടക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. ഹസ്സൻ എന്റെ ജന്മസ്ഥലമാണെങ്കിലും രാമനഗര എനിക്ക് രാഷ്ട്രീയ ജന്മം നൽകിയ സ്ഥലമാണ്. നിഖിലിന്റെ കല്യാണം എന്റെ കുടുംബത്തിലെ ഒരേയൊരു പുണ്യ ചടങ്ങാണ്. രാമനഗര, മാണ്ഡ്യ ജില്ലകളിലെ ജനങ്ങളെ ക്ഷണിക്കാനും ഭക്ഷണം വിളമ്പാനും ആഗ്രഹിക്കുന്നതായും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ മന്ത്രി എച്ച് ഡി രേവണ്ണ, എന്നിങ്ങനെ നിരവധി രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ജാഗ്വാര്‍, സീതാരാമ കല്യാണ, കുരുക്ഷേത്ര തുടങ്ങിയ കന്നഡ സിനിമകളിലാണ് നിഖില്‍ അഭിനയിച്ചിട്ടുള്ളത്.
Post Your Comments