ലോകം മുഴുവന്‍ ഉറ്റുനോക്കിയ 92-ാം ഓസ്‌കര്‍ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപ്പിച്ചപ്പോള്‍ ആഘോഷങ്ങളും ആരവങ്ങളും എങ്ങും ഉയര്‍ന്നപ്പോഴും ദാനവും അംഗീകാരങ്ങളും മാത്രമല്ല പ്രതിഷേധങ്ങളും എങ്ങും ശക്തമായിരുന്നു. ഇതവണ കനത്ത പ്രതിഷേധ പ്രകടനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.നടിയും മുന്‍ ഓസ്‌കര്‍ ജേതാവുമായ നതാലി പോര്‍ട്ട്മാന്‍ മികച്ച സംവിധായകര്‍ക്കുള്ള നോമിനേഷനില്‍ നിന്ന് വനിതാ സംവിധായകരെ തഴഞ്ഞതിനെതിരെയാണ് നതാലിയുടെ പ്രതിഷേധം 2010ല്‍ ബ്ലാക്ക് സ്വാനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ച നടിയാണ് പോര്‍ട്ട്മാന്‍.
ലോകം കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്ന ഓസ്‌കര്‍ റെഡ് കാര്‍പെറ്റിലൂടെ പ്രതിഷേധം വിളിച്ചുപറയുന്ന വസ്ത്രം ധരിച്ചാണ് നതാലി ചുവടുവച്ചത്. നോമിനേഷനില്‍ നിന്ന് തഴയപ്പെട്ട എട്ട് വനിതാ സംവിധായകരുടെ പേരുകള്‍ സ്വര്‍ണ്ണനിറത്തിലുള്ള നൂലുകള്‍ കൊണ്ട് തന്റെ വസ്ത്രത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട് നതാലി. ലോറന്‍ സ്‌കഫാരിയ ,ലുലു വാങ് , ഗ്രേറ്റ ഗെര്‍വിഗ് , എന്നിങ്ങനെ എട്ട് സംവിധായകരുടെ പേരുകളാണ് നതാലി ഗൗണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2019ല്‍ തങ്ങളുടെ ചിത്രങ്ങള്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയിട്ടും ഇവരുടെ പേരുകള്‍ തഴയപ്പെട്ടുകയായിരുന്നു. ഓസ്‌കറിലെ മികച്ച സംവിധായകരുടെ നാമനിര്‍ദ്ദേശത്തില്‍ ഒരു വനിതാ സംവിധായകയുടെ പേര് പോലും ഉയര്‍ന്നില്ല എന്നത് ശ്രദ്ധേയമാണ്.ഓസ്‌കറില്‍ മികച്ച സംവിധായകനുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടിയ അഞ്ച് പേരും പുരുഷന്മാരാണ്.താരത്തിന്റെ പ്രതിഷേധം വലിയ പ്രക്ഷക ശ്രദ്ധയാണ് നേടിയത്.
Post Your Comments