ഓസ്കർ ആഘോഷ വേദിയിൽ നടി നതാലി പോര്ട്ട്മാന് നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓസ്കര് പുരസ്കാരത്തില്‍ നിന്നും തഴയപ്പെട്ട സംവിധായകമാരുടെ പേരുകള്‍ ഏഴുതിച്ചേര്‍ത്ത വസ്ത്രമണിഞ്ഞായിരുന്നു നതാലിയ ആഘോഷ വേദിയിൽ എത്തിയത്.
2010 ല്‍ മികച്ച നടിക്കുള്ള ഓസ്കര് നേടിയ അഭിനേത്രിയാണ് നതാലി. ഇത്തവണ സംവിധാനത്തിനുള്ള പുരസ്കാരത്തിന് സ്ത്രീകളെ പരിഗണിക്കാതിരുന്നതില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നതാലി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
ഗ്രെറ്റ ഗെര്‍വിഗ്, ലോറന് സ്കഫാരിയ, ലുലു വാങ്, മാറ്റി ഡിയോപ്പ്, മാരിയെല്ലെ ഹെല്ലെര്‍, ബ്യൂട്ടിഫുല്‍ ഡെ ഇന്‍ ദി നെയ്ബര്‍ഹുഡ്, മെലിന , അല്‍മ ഹാരെല്‍, സെലിന ഷ്യാമ എന്നിവരുടെ പേരുകളായിരുന്നു നതാലിയുടെ വസ്ത്രത്തില്‍ ആലേഖനം ചെയ്തിരുന്നത്.
Post Your Comments