മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ‘സ്ഫടികം’ എന്ന ചിത്രം അടയാളപ്പെടുന്നത് മാസ് ആന്‍ഡ് ക്ലാസ് ചിത്രമെന്ന നിലയിലാകും. ആട് തോമ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും റെയ്ബാന്‍ ഗ്ലാസ് വെച്ച് തുണി പറിച്ചടിക്കുമ്പോള് ആ കഥാപാത്രത്തിന്റെ ഓര്‍മ്മകളിലേക്ക് വീണ്ടും തിരിഞ്ഞു നടക്കുകയാണ് മോഹന്‍ലാല്‍.
ആട് തോമ ഒരിക്കലും എനിക്ക് വില്ലനല്ല. വില്ലനായിട്ടു ഞാന്‍ ആട് തോമയെ സങ്കല്പ്പിച്ചിട്ടില്ല. ആട് തോമ ഹീറോയാണ്. കാര്യം അയാള്‍ ചെയ്യുന്ന കാര്യങ്ങള്‍ അയാള്‍ സത്യസന്ധമായിട്ടാണ് ചെയ്യുന്നത്. ഭദ്രന് എന്ന് പറയുന്ന സംവിധായകന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിട്ടാണ് ഞാന്‍ സ്ഫടികത്തെ കാണുന്നത്. ആ സിനിമയില്‍ അച്ഛനും മകനുമായിട്ടുള്ള പ്രത്യേക സ്നേഹമാണ്. തന്റെ മകന് ഏറ്റവും വലിയ ആള് ആകണമെന്ന് ആഗ്രഹിക്കുന്ന ഒരു അച്ഛന്. അച്ഛന്റെ ഐഡിയോളോജിയോട് പോകാന്‍ സാധിക്കാത്ത ഒരു മകന്. രണ്ടും രണ്ട് വ്യക്തിത്വങ്ങള്‍ ആണ്. സ്ഫടികം ഷൂട്ട് ചെയ്തത് ചങ്ങനാശ്ശേരിയിലാണ്. ചങ്ങനാശ്ശേരി ചന്തയില്‍ സാധാരണ നടക്കാന്‍ പറ്റില്ല. അത്രയും ആളാണ് അവിടെ പക്ഷെ അവിടെ വെച്ച് ഷൂട്ട് ചെയ്യണം എന്ന് വെച്ചിട്ട് വളരെ പ്രയാസപ്പെട്ടു ഷൂട്ട് ചെയ്ത സിനിമയാണ്. മേക്ക് ബിലീഫ് എന്ന് പറയുന്നതിന്റെ ഹൈറ്റാണ് ആ സിനിമ. പക്ഷെ അതിന്റെ അകത്ത് വളരെ അധികം ഇമോഷന്‍സ് കൊണ്ട് വരാന്‍ ഭദ്രന് സാധിച്ചു. ആട് തോമ എന്ന കഥാപാത്രം എന്ന സംബന്ധിച്ച് ഫിസിക്കലായി വളരെ പ്രോബ്ലം ഉണ്ടായ സിനിമയാണ്. അതിന്റെ ഷൂട്ടിംഗ് ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നു. അങ്ങനെയൊക്കെ ഫിസിക്കലായി ഏറെ സ്ട്രെയിന്‍ ചെയ്തു തീര്‍ത്ത സിനിമയാണ് സ്ഫടികം. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ആട് തോമയുടെ അനുഭവങ്ങള്‍ മോഹന്‍ലാല്‍ വീണ്ടും പങ്കുവെച്ചത്.
Post Your Comments