
സിനിമ നടനായും അവതാരകനായും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മിഥുൻ രമേശ്. കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് മിഥുൻ കൂടുതൽ ശ്രദ്ധ നേടിയത്. മിഥുനോടൊപ്പം തന്നെ അദ്ദേഹത്തിന്റയെ കുടുംബത്തിനും നിരവധി ആരാധകരണ് ഉള്ളത്. ടിക് ടോക് വീഡിയോകളിലൂടെയും യൂട്യൂബ് വ്ലോഗിലൂടെയും ഏറെ പ്രശസ്തയായ ഭാര്യ ലക്ഷ്മി മേനോനും മകൾ തൻവിയും . സോഷ്യൽ മീഡിയിലും സജീവമായ ഇരുവരും താങ്ങളുടെ മറ്റ് വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റ പ്രിയതയ്ക്ക് പിറന്നാൾ ദിനത്തിൽ മനോഹരമായൊരു ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് മിഥുൻ.
” എന്റെ രാജ്യത്തിന്റെ രാജ്ഞി ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. ഞാൻ ഞാനായിരിക്കുന്നത് നീയുള്ളതിനാലാണ്, നിനക്ക് സങ്കൽപ്പിക്കാവുന്നതിനേക്കാളപ്പുറം നിന്നെ ഞാൻ സ്നേഹിക്കുന്നു”, ലക്ഷ്മിയുടെ മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ട് മിഥുൻ കുറിച്ചു. നിരവധി പേരാണ് താരത്തിന് പിറന്നാളാശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.
Post Your Comments