CinemaLatest NewsMollywoodNEWS

പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീന മരിയ പോളിനെ പ്രതിയാക്കി സിബിഐ കേസെടുത്തു.

പണം തട്ടിപ്പുമായി ബന്ധപ്പെട്ട് നടിക്ക് എതിരെ കേസെടുത്ത് സിബിഐ ഹൈദരാബാദിലെ വ്യവസായില്‍ നിന്നുമാണ് നടിയും സംഘവും പണം തട്ടാന്‍ ശ്രമിച്ചത്. കേസില്‍ നടി ലീന മരിയ പോളിനെ പ്രതിയാക്കി സിബിഐ കേസെടുത്തിട്ടുണ്ട്. അതേസമയം കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ലീന മരിയ പോള്‍ ഇപ്പോള്‍ ഒളിവിലാണെന്ന് സിബിഐ പറയുന്നത്. തുടര്‍ന്ന് ലീനയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

പണം തട്ടാന്‍ ശ്രമിച്ചു എന്ന കേസിലാണ്‌നടിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. നടി ലീന മരിയ പോളിന്റെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന പേരില്‍ സമീപിച്ച് കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം നല്‍കി കോടികള്‍ തട്ടാന്‍ ശ്രമിച്ചു എന്നതാണ് കേസ്. ലീന മരിയ പോളും അവരുടെ ജീവനക്കാരനായ അര്‍ച്ചിതും ചേര്‍ന്നാണ് പണം തട്ടാന്‍ ശ്രമിച്ചതെന്നാണ് മറ്റു പ്രതികള്‍ സിബിഐക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുളള പ്രധാന തെളിവുകളും സിബിഐക്ക് ലഭിച്ചിട്ടുണ്ട്. റെയ്ഡ് നടന്നപ്പോള്‍ കൊച്ചിയില്‍ ഉണ്ടായിരുന്ന ലീന അറസ്റ്റ് ഭയന്ന് ഒളിവിലാണ് എന്ന് സിബിഐ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button