ബിഗ് ബോസ് പ്രേക്ഷകർ ഏറെ ആവേശത്തോടെ നോക്കിയിരിക്കുന്ന ഒന്നാണ് ഷോയിലെ എവിക്ഷൻ. എലിമിനേഷന് ലിസ്റ്റില്‍ എത്തിയവരില്‍ ആരാണ് പുറത്തേക്ക് പോകുന്നതെന്ന് പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് നിരാശയാണ് ഫലം കണ്ടത്. ഈ ആഴ്ച എവിക്ഷനിലെന്നും കണ്ണിനസുഖമൊക്കെ മാറിവന്നതിന് ശേഷം നമുക്ക് ഇനി എവിക്ഷന് നടത്താമെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത് . എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ഇതിനെതിരെ എത്തിയിരിക്കുന്നത്.
വോട്ട് ചെയ്തതിന് ശേഷം എവിക്ഷൻ റിസൾട്ട് പ്രഖ്യാപിക്കില്ല എന്ന് പറയുന്നത് പോലെയുള്ള ചെറ്റത്തരമാണ് ഏഷ്യാനെറ്റ് കാണിച്ചത്… നിങ്ങൾ ഞങ്ങളുടെ സമയത്തിന് പുല്ല് വിലയാണ് നൽകുന്നതെന്ന് മനസ്സിലായി എന്ന് ഒരു ആരാധകൻ കമന്റ് ചെയ്യുന്നു. ബിഗ് ബോസ് പ്രോഗ്രാമിന്റെ ഡബിൾ സ്റ്റാൻഡേർഡ് ആണ് ഇന്നലെ കണ്ടത്.. കണ്ണ് വയ്യാതെ മാറി നിന്നിട്ടും പരീക്കുട്ടി യെ പുറത്താക്കി.. പക്ഷേ ഒട്ടും വോട്ട് കിട്ടാത്ത രേഷ്മയെ കണ്ണിനു അസുഖം കാരണം മാറി നിന്നത് കൊണ്ട് പുറത്ത് ആക്കുന്നില്ല പോലും.. ഈ പ്രോഗ്രാമിൽ ഉള്ള വിശ്വാസ്യത നഷ്ടപ്പെട്ടു , ബിഗ് ബോസ്സ് ഏഷ്യാനെറ്റിന്ന് മാറ്റി വല്ല നല്ല ചാനനിലിലേക്കും മാറ്റിയാൽ നിന്നു പോവും…ഇതു ഒരു മാതിരി പ്രേക്ഷകരെ വിഡ്ഡി വേഷം കെട്ടിക്കുന്ന ഏർപ്പാടായി, രേഷ്മയുടെ ഓഞ്ഞ മുഖം ഇനീം കാണേണ്ടി വരും എന്നുള്ള ഒറ്റ കാരണം കൊണ്ട് ഈ പരിപാടി കാണൽ ഇന്നത്തോടെ നിർത്തി ,
പ്രേക്ഷകർ ആണ് എല്ലാം തീരുമാനിക്കുന്നത് എന്നു നാഴികക്ക് നാല്പത്തവട്ടം പറഞ്ഞിട്ട്, എവിക്ഷൻ പ്രക്രിയ നടത്താതെ ഉടയ്പ് കാണിച്ചത് ഏഷ്യാനെറ്റ് ജനങ്ങളോട് കാണിച്ച കൊടും ചതി ആയി പോയി……ലാലേട്ടൻ ഇതിനു കൂട്ടു നിന്നത് അതിലും വലിയ ചതി….. , ഇനി മേലാൽ ജനങ്ങളോട് വോട്ട് മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞു വന്നേക്കരുത്. കാലുവാരി നിലത്തടിക്കും പറഞ്ഞേക്കാം , തുടങ്ങി നിരവധി കമന്റുകളാണ് ഇതിനെതിരെ വരുന്നത് .
Post Your Comments