മലയാളത്തിലെ പ്രണയ നായകനെന്നെ വിശേഷണം വേണ്ടുവോളം കിട്ടിയിട്ടുള്ള കുഞ്ചാക്കോ ബോബന്‍ തന്റെ വായനയില്‍ ഒരിക്കലും ലവ് സ്റ്റോറി കടന്നുവന്നിട്ടില്ലെന്ന് തുറന്നു പറയുകയാണ്. ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ ഹീറോയായി അരങ്ങേറ്റം കുറിച്ച കുഞ്ചാക്കോ ബോബന്‍ അന്നത്തെ യുവത്വങ്ങളെ ത്രസിപ്പിച്ച പ്രണയനായകനായിരുന്നു എന്നാല്‍ തന്റെ വായന ശീലവുമായി ബന്ധപെട്ടു നേരെ വിപരീതമായ കഥാപാത്രങ്ങളാണ് സിനിമയില്‍ കിട്ടിയതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.
എനിക്ക് പ്രണയ നായകനെന്ന വിളിപ്പേര് ഉണ്ടായിട്ടുട്ടെങ്കിലും ജീവിതത്തില്‍ ഇന്ന് വരെ ഞാന്‍ ഒരു നോവല്‍ കൈകൊണ്ടു തൊട്ടിട്ടില്ല. ആകെ വായിച്ചിട്ടുള്ളത് ‘ഇന്ദുലേഖ’ മാത്രമാണ് അത് സ്കൂളില്‍ പഠിക്കാന്‍ ഉള്ളത് കൊണ്ട് മാത്രം. എനിക്ക് കൂടുതലും വായിക്കാന്‍ ഇഷ്ടം ത്രില്ലര്‍ ടൈപ്പിലുള്ള നോവലുകള്‍ ആണ്. ഫിക്ഷനും ഇഷ്ടമാണ്. അഞ്ചാം പാതിര എന്റെ വായനയുടെ അഭിരുചിക്ക് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ്. ആ വിഭാഗത്തിലുള്ള സിനിമയുടെ ഭാഗമാകാന്‍ ഇനിയും താത്പര്യമുണ്ട്.
മലയാളത്തില്‍ ഏറ്റവും മികച്ച ഒരുപിടി സിനിമകളാണ് കുഞ്ചാക്കോ ബോബനെ കാത്തിരിക്കുന്നത് ബോബി സഞ്ജയ് ടീമിന്റെ കഥയില്‍ ഒരുങ്ങുന്ന ജിസ് ജോയ് ചിത്രം, മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം.അമ്പിളിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന മറിയം ടെയ്ലേഴ്സ് തുടങ്ങിയവയാണ് വരാനിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍.
Post Your Comments