നടി താപ്‌സി പന്നു പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ധപ്പട്’. ഭര്‍ത്താവ് ഭാര്യയെ തല്ലുന്നത് ഒരു സാധാരണ വിഷയമായി കാണുന്ന സമൂഹത്തില്‍ ഭര്‍ത്താവ് അടിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ആ ബന്ധം തന്നെ വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം, പറയുന്നത്. അനുഭവ് സുശീല സിന്‍ഹയാണ് ‘ധപ്പട്’ സംവിധാനം ചെയ്യുന്നത്.
എന്നാൽ ചിത്രത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ കേന്ദമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനി സിനിമയെയും കഥയെയും പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുടെ ട്രെയിലറും ഒപ്പം ചെറിയൊരു കുറിപ്പും ചേര്‍ത്താണ് സ്മൃതി ഇറാനി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിൻറെ പൂർണരൂപം ………………………..
‘സ്ത്രീകളാണ് സമചിത്തതയോടെ ചേര്‍ന്ന് പോകേണ്ടത്’ നിങ്ങളില്‍ എത്ര പേര്‍ ഇത് കേട്ടിട്ടുണ്ടാകും
‘പാവപ്പെട്ട വീട്ടിലെ ഭര്‍ത്താക്കാന്മാര്‍ മാത്രമേ അവരുടെ ഭാര്യമാരെ തല്ലാറുള്ളൂ’ എന്ന് എത്ര പേര്‍ വിചാരിക്കുന്നുണ്ട്
‘പഠിപ്പും വിവരവുമുള്ള ഒരു പുരുഷന്‍ സ്ത്രീയോട് അക്രമം കാണിക്കില്ല’ എന്ന് എത്ര പേര്‍ വിശ്വസിക്കുന്നുണ്ട്
‘ഇതെല്ലാം സാധാരമാണ്, അതൊന്നും കാര്യമാക്കേണ്ട, ഞങ്ങളും ഇതിലൂടെയൊക്കെ കടന്നു പോയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നില്ലേ’ ഇങ്ങനെ എത്ര പേര്‍ തങ്ങളുടെ പെണ്‍മക്കളോടും മരുമക്കളോടും പറയാറുണ്ട്
ഈ സിനിമയുടെ സംവിധായകന്റെയോ അഭിനേതക്കളുടെയോ രാഷ്ട്രീയ നിലപാടുകളോട് എനിക്ക് എതിര്‍പ്പുകളുണ്ടാകും പക്ഷേ ഈ കഥ, ഈ സിനിമ ഞാന്‍ തീര്‍ച്ചയായും കാണും. എല്ലാവരും കുടുംബസമേതം തന്നെ ഈ സിനിമ കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സ്ത്രീ അവൾ ആരും ആയിക്കൊള്ളട്ടെ, അവളെ അടിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല, ഒരു അടിയാണെങ്കിലും, അത് ചെറിയ കാര്യമല്ല’
Post Your Comments