മലയാളസിനിമയുടെ ഹാസ്യ കുലപതി നടൻ ജഗതിയുടെ മകള്‍ എന്നതിലുപരിയായി, മലയാളത്തിലെ നായിക നിരയിലേക്ക് ഉയർന്ന് വന്ന താരമാണ് ശ്രീലക്ഷ്മി. മലയാളം ബിഗ്ബോസ് ഒന്നാം സീസണിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ഡിംസബറിലായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ദുബായില്‍ പൈലറ്റായ ജിജിനും ശ്രീലക്ഷ്മിയും വിവാഹിതരാകുന്നത്. വിവാഹശേഷം ശ്രീലക്ഷ്മി മലയാളം സിനിമയില്‍നിന്നും വിട്ടുനില്‍ക്കുന്നുവെങ്കിലും, താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘പ്രണയത്തിന്റെ മാസം- ഫെബ്രുവരി’ എന്നുപറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടെതന്നെ വാലന്റെയിന്സ്പെഷ്യല്, ഐ ലവ് യു തുടങ്ങിയ ഹാഷ് ടാഗോടെയുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.’ഐ തിങ്ക്, ഐ ആം ലൗ വിത്ത് യു’ എന്നുള്ള ടിക് ടോക് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
February-the month of LOVE ❤️ #tiktok #valentinespecial #iloveyou ? #?❤️???
‘ചേച്ചീ, ദുബായില്‍ അടിപൊളിയല്ലെ. കേരളം നിങ്ങളെ മിസ്സ് ചെയ്യുന്നുണ്ട്. എത്രയുംവേഗം മലയാളസിനിമയിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നു.’ തുടങ്ങിയ കമന്റുകള്‍കൊണ്ടാണ് ആരാധകര്‍ വീഡിയോ സ്വീകരിച്ചിരിക്കുന്നത്.
Post Your Comments