CinemaGeneralMollywoodNEWS

മോഹന്‍ലാലിനേക്കാള്‍ മികച്ചത് തന്‍റെ അഭിനയമായിരുന്നുവെന്ന് പറഞ്ഞവരോട് ലാലിന് പറയാനുളളത്!

ലോഹിതദാസിന്റെ മനോഹര രചനകൊണ്ടും, മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവു കൊണ്ടും എവിടെയോ എത്തി നില്‍ക്കുന്ന ചിത്രമാണ് കന്മദം

 

മോഹന്‍ലാലിന് പുറമേ ലാല്‍ എന്ന നടന്റെ മനോഹരമായ അഭിനയ നിമിഷത്തിനു സാക്ഷ്യം വഹിച്ച ചിത്രമാണ് ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം. മോഹന്‍ലാല്‍ ലാല്‍ മഞ്ജു വാര്യര്‍ തുടങ്ങിയ അഭിനയ പ്രതിഭകളുടെ പകര്‍ന്നാട്ടം ‘കന്മദം’ എന്ന സിനിമയ്ക്ക് വലിയ ഊര്‍ജ്ജം നല്‍കിയിരുന്നു. എന്നാല്‍ തന്റെ അഭിനയം മികച്ചതെന്നു പ്രേക്ഷകര്‍ വാഴ്ത്തുമ്പോഴും തനിക്ക് ആ അഭിപ്രായം ഇല്ലെന്നു ലാല്‍ തുറന്നു പറയുകയാണ്. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പങ്കുവെച്ചത്.

ലാലിന്‍റെ വാക്കുകള്‍

‘ലോഹിതദാസിന്റെ മനോഹര രചനകൊണ്ടും, മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവു കൊണ്ടും എവിടെയോ എത്തി നില്‍ക്കുന്ന ചിത്രമാണ് കന്മദം, അതില്‍ എന്റെ അഭിനയത്തെ ഇത്രയും വാഴ്ത്തപ്പെടുന്നതിനു കാരണം കൂടെ നിന്ന് അഭിനയിച്ച മോഹന്‍ലാലും അതിലുപരി ലോഹിതദാസ് എഴുതി വച്ച തിരക്കഥയുമാണ്‌. അല്ലാതെ അതില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് തന്നെ അറിയാം, മോഹന്‍ലാലിന്‍റെ അഭിനയത്തെക്കാള്‍ ഗംഭീരമായിരുന്നു എന്നൊക്കെ ചിലര്‍ അന്ന് പറഞ്ഞെങ്കിലും ഞാന്‍ നന്നായി അഭിനയിച്ചിട്ടില്ലെന്ന് അത് കാണുമ്പോള്‍ എനിക്ക് തന്നെ വ്യക്തമാകാറുണ്ട്’.

shortlink

Related Articles

Post Your Comments


Back to top button