CinemaGeneralKollywoodLatest NewsNEWS

ഷൂട്ടിംഗ് തടസപ്പെടുത്താന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരെ തുരത്തിയോടിച്ച് വിജയ് ഫാന്‍സ്

ചിത്രീകരണം ആരംഭിച്ചതോടെ പ്രതിഷേധവുമായി സെറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ എത്തി.

മാസ്റ്റര്‍ എന്ന ചിത്രത്തിന്റയെ സെറ്റില്‍ നിന്നായിരുന്നു വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ വിജയ് സെറ്റില്‍ തിരികെ എത്തിയെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഷൂട്ടിംഗ് തടസപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷനായ മക്കള്‍ ഇയ്യക്കം എത്തിയിയിരുന്നു.

ചിത്രീകരണം ആരംഭിച്ചതോടെ പ്രതിഷേധവുമായി സെറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ എത്തി. കേന്ദ്ര പൊതുമേഖല സ്ഥാപനായ നെയ്്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലം ഷൂട്ടിങിനായി വിട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ബി.ജെ.പിയുടെ സമരം. കല്‍ക്കരി ഖനികള്‍ ചിത്രീകരിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നാരോപിച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്റെ മുഖ്യ കവാടത്തിലേക്കു മാര്‍ച്ച് നടത്തിയത്.

സിനിമയില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും തടയുമെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചു. വിതരണക്കാരുടെ സംഘടനയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ എഫ്.ഇ.എഫ്.എസ്.ഐയുമാണ് പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയത്. സമര വിവരമറിഞ്ഞ് നൂറുകണക്കിന് മക്കള് ഇയ്യക്കം പ്രവര്‍ത്തകര്‍ നെയ്്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ കവാടത്തിലേക്കു കുതിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം പിന്‍വലിച്ച് മടങ്ങുകയായിരുന്നു. അതേമയം ആദായ നികുതി വകുപ്പ് 30 മണിക്കൂറാണ് വിജയിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്തത്. എന്നാല്‍ നികുതിവെട്ടിപ്പിന് പ്രത്യക്ഷത്തില്‍ യാതൊരു തെളിവുകളും ലഭിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button