അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട . നിരവധി മലയാളി ആരാധകരാണ് ഇഇഇ ചിത്രത്തിലൂടെ താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ താരത്തിൻ്റേതായി ഉടൻ തീയേറ്ററുകളിലെത്തുന്ന ചിത്രം വേൾഡ് ഫേയ്മസ് ലവര്‍ എന്ന സിനിമയാണ്. ഫെബ്രുവരി 14നാണ് ചിത്രം പുറത്തിറങ്ങുന്നത്. എന്നാൽ ഈ ചിത്രം തൻ്റെ അവസാന പ്രണയ നായകനായുള്ള ചിത്രമായിരിക്കുമെന്നാണ് വജയ് ദേവരക്കൊണ്ട വെളിപ്പെടുത്തിയിരിക്കുന്നത്.
തൻ്റെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനമായ ഇക്കാര്യം താരം വെളിപ്പെടുത്തിയത് ചിത്രത്തിൻ്റെ ട്രെയിലര്‍ ലോഞ്ചിങ് ചടങ്ങിനിടെയായിരുന്നു. ഇനി മുതൽ വേറിട്ട ചിത്രങ്ങളും കഥാപാത്രങ്ങളുമാകം താൻ തെരഞ്ഞെടുക്കുക എന്നും താരം വെളിപ്പെടുത്തി. താരത്തിന്റയെ ഈ വെളിപ്പെടുത്തൽ മറ്റുളവരെ ഞെട്ടിച്ചിരിക്കുകയാണ്.
വേൾഡ് ഫേയ്മസ് ലവറിന് ശേഷം താൻ പ്രണയകഥകളിൽ നായകനാകാൻ ഇല്ലെന്നും എന്നിലെ മാറ്റം എനിക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും തൻ്റെ ഇഷ്ടങ്ങൾ മാറിയെന്നും താരം പറഞ്ഞു. ജീവിതത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് താൻ പ്രവേശിക്കുകയാണെന്നും തൻ്റെ പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങളെല്ലാം പിന്നാലെ പുറത്തു വിടാമെന്നും താരം അറിയിച്ചു.
Leave a Comment