GeneralLatest NewsTV Shows

ഇനിയും ഈ പരിപാടിയില്‍ നില്‍ക്കുകയാണെങ്കില്‍ അടുത്ത സൗഹൃദങ്ങള്‍ വരെ തനിക്ക് നഷ്ടമാവും; പൊട്ടിക്കരഞ്ഞ് വീണ നായര്‍!

കരയേണ്ടെന്ന് വിചാരിക്കാറുണ്ട്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ വരുമ്ബോള്‍ത്തന്നെ വിഷമമായിപ്പോവുകയാണ്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിന്റെ കാര്യവും അങ്ങനെയാണ്.

ടെലിവിഷന്‍ രംഗത്ത് പ്രേക്ഷകപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബിഗ്‌ ബോസ്. വ്യത്യസ്തരായ 16പേരുമായി ആരംഭിച്ച ഷോ അഞ്ച് ആഴ്ചകള്‍ പിന്നിടുമ്പോള്‍ വീണ്ടുമൊരു എലിമിനേഷന്‍ നേരിടുകയാണ്. ഷോയില്‍ ഏറ്റവും സജീവമായ താരമാണ് വീണ നായര്‍. ആര്യയും ഷാജിയും പ്രദീപുമൊക്കെയായി വീണയ്ക്ക് നേരത്തെ തന്നെ മുകച്ച ഒരു സൗഹൃദമുണ്ട്. ബിഗ് ബോസിലെത്തിയപ്പോഴും അത് തുടരുകയാണ്. ഇത്തവണത്തെ എലിമിനേഷന്‍ നോമിനേഷനിലും താരം ഇടംപിടിച്ചിരുന്നു.

തനിക്ക് പുറത്തേക്ക് പോവണമെന്ന് ബിഗ്‌ ബോസിനോട്‌ പറഞ്ഞിരിക്കുകയാണ്  വീണ നായര്‍. ഇതേക്കുറിച്ച്‌ മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചിരുന്നു.

പുറത്തേക്ക് പോവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട്. ഇനിയും ഈ പരിപാടിയില്‍ നില്‍ക്കുകയാണെങ്കില്‍ അടുത്ത സൗഹൃദങ്ങള്‍ വരെ തനിക്ക് നഷ്ടമാവുമോയെന്ന ഭയമുണ്ടെന്നും വീണ പറഞ്ഞിരുന്നു. ചില സമയത്ത് എിക്ക് പറ്റുന്നുണ്ടായിരുന്നില്ല, പെട്ടെന്ന് വിഷമമാവുന്നുണ്ട്. അത് നിയന്ത്രിക്കാനാവുന്നില്ല. നല്ല സുഹൃത്തുക്കളുണ്ട് ഇവിടെ. പോകെപ്പോകെ എല്ലാവരുമായും പിണങ്ങും. അതുകൊണ്ട് ഇപ്പോള്‍ പോവണമെന്നാണ് ആഗ്രഹം.

കരയേണ്ടെന്ന് വിചാരിക്കാറുണ്ട്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ വരുമ്ബോള്‍ത്തന്നെ വിഷമമായിപ്പോവുകയാണ്. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിന്റെ കാര്യവും അങ്ങനെയാണ്. ജയിക്കാന്‍ വേണ്ടിയാണെങ്കിലും അങ്ങനെ പറഞ്ഞത് ഉള്‍ക്കൊള്ളാനായില്ല. നാളെ ഒരിക്കല്‍ ഗെയിമിന്റെ ഭാഗമായി എന്റെ മുന്നില്‍ നിന്ന് പറയുമ്ബോള്‍ എനിക്ക് ബുദ്ധിമുട്ടാവുമെന്നും വീണ പങ്കുവച്ചു.

കരയുന്നത് നിങ്ങളുടെ ഇഷ്ടമെന്നും ഇതെല്ലാം പ്രേക്ഷകര്‍ കാണുന്നുണ്ടെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. വീണ നായര്‍, പ്രദീപ് ചന്ദ്രന്‍, ജസ്ല മാടശ്ശേരി, ദയ അശ്വതി, രേഷ്മ എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ നോമിനേഷനിലുള്ളത്. ചിലപ്പോള്‍ ഒന്നിലധികം പേര്‍ പുറത്തേക്ക് പോവുമെന്ന സൂചനയായിരുന്നു മോഹന്‍ലാല്‍ നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button