
അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ”മതി കണ്ണാ ഉള്ളത് ചൊല്ലാന്‍” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. റാപ് ഗാനം പോലെ ഒരുക്കിയ സോംഗ് ആലപിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫും ഷെര്‍ദിനും ചേര്‍ന്നാണ്.
അല്‍ഫോണ്‍സ് ജോസഫ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായുള്ള സുരേഷ് ഗോപിയുടെ തിരിച്ചു വരവിന് ഗംഭീര പ്രതികാരമാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിച്ചെത്തിയ ചിത്രത്തില്‍ നായികയായി കല്യാണി പ്രിയദര്‍ശനും മികച്ച പ്രകടനം കാഴ്ച വെച്ചു.
ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments