
മലയാളികളുടെ പ്രിയതാരമാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഉണ്ണി മുകുന്ദന് മലയാളത്തിന് പുറമെ തെലുങ്കിലും താരം തന്റെ അഭിനയ മികവ് കാണിച്ചും അടുത്തിടെ പുറത്തിറങ്ങിയ മാമങ്കവും സൂപ്പര്‍ ഹിറ്റായിരുന്നു . താരത്തിന്റെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
‘ജീവിതത്തിലെനിക്ക് ഒരുപാട് ലഹരികളുണ്ട്. അഭിനയം, വ്യായാമം, പാട്ട്, കവിതാരചന… എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായ ലഹരിവസ്തുക്കളൊന്നും താന്‍ ഉപയോഗിച്ചിട്ടില്ല.” സിനിമക്കുവേണ്ടി ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് താന്‍ അന്യനാട്ടില്‍ പഠിച്ചുവളര്‍ന്ന ഒരാള്‍ ഇവിടെ ആളാകേണ്ടെന്ന ഉദ്ദേശത്തില്‍ ചിലര്‍ നടത്തിയ നീക്കങ്ങളായിരുന്നു പലതും. ഇവിടത്തെ രീതിയും ഇടപെടലുകളും മനസ്സിലാക്കാന്‍ തനിക്കും സമയം വേണ്ടിവന്നു. മസിലളിയന് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം അഭിമാനമായിരുന്നു. തന്റെ കഥാപാത്രങ്ങള്‍ മനസ്സില്‍ നില്ക്കുന്നതുകൊണ്ടല്ലേ അങ്ങനെ വിളിക്കുന്നതെന്ന് കരുതി. എന്നാല്‍, പിന്നീട് മനസ്സിലായി താന്‍ അത്തരം കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കുവെന്നൊരു ധാരണ പരത്താന്‍വേണ്ടി ചിലര്‍ ബോധപൂര്‍വമുണ്ടാക്കിയ ശ്രമമായിരുന്നു അതെന്ന്. സംഘട്ടനങ്ങള്‍ നിറഞ്ഞ, സിക്സ്പാക്ക് ശരീരം കാണിക്കുന്ന സിനിമകളില്‍ മാത്രമേ അഭിനയിക്കൂവെന്ന് ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നെ മനസ്സിലാക്കുന്നതില്‍ ചുറ്റുമുള്ളവരും അവര്‍ക്കുമുന്നില്‍ സ്വയം അവതരിപ്പിക്കുന്നതില്‍ എനിക്കും പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു താരത്തിന്റെ തുറന്ന് പറച്ചില് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments