മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ പരിപാടികളിലൊന്നാണ് തട്ടീം മുട്ടീം. പുതിയ വിശേഷങ്ങളുമായി എത്തുന്ന പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രസക്തിയുള്ള വിഷയങ്ങളുടെ ഹാസ്യാവിഷ്‌ക്കാരവുമായാണ് ഈ പരിപാടി എത്താറുള്ളത്. പരിപാടിയില്‍ കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥും മീനാക്ഷിയുമാണ് മറ്റും വേഷത്തില്‍ എത്തുന്നത്. കണ്ണനും മീനാക്ഷിയുമായെത്തുന്ന ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങളാണ് എന്നത് അതികം ആര്‍ക്കും അറിയില്ല. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
8 വര്‍ഷമായിരിക്കുകയാണ് തട്ടീം മുട്ടീം ആളുകള്‍ ഏറ്റെടുത്തിട്ട് ഓഡീഷനിലൂടെ സിദ്ധാര്‍ത്ഥിനാണ് തട്ടീം മുട്ടീമിലേക്ക് ആദ്യം അവസരം കിട്ടിയത് പിന്നീടാണ് കണ്ണന്റെ സഹോദരി വേഷത്തിലേക്ക് ഭാഗ്യലക്ഷ്മി എത്തിയത്. ശരിക്കുള്ള ജീവിതത്തില്‍ ചേച്ചി വിളിയൊന്നും തങ്ങള്‍ക്കിടയില്‍ ഇല്ലെന്ന് ഇവര്‍ പറയുന്നു. സ്‌ക്രീനിലെ ചേച്ചി വിളി താന്‍ ശരിക്കും ആസ്വദിക്കാറുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നുണ്ട് മഴവില്‍ മനോരമയുടെ അഭിമുഖത്തിലാണ് താരങ്ങള്‍ ഇക്കാര്യം പറഞ്ഞത്.
വെറുതെ അല്ല ഭാര്യയെന്ന റിയാലിറ്റി ഷോയിലായിരുന്നു സിദ്ധാര്‍ത്ഥിന്റേയും മീനാക്ഷിയുടേയും മാതാപിതാക്കള്‍ പങ്കെടുത്തിരുന്നുവെന്നും ഇരുവരും പറയുന്നു. ഇതിന് പിന്നാലെയായാണ് തട്ടീം മുട്ടീമിലേക്ക് അവസരം ലഭിച്ചത്. മഞ്ജുപിള്ളയുടെ മകളാണോ താനെന്ന തരത്തില്‍ പലരും ചോദിക്കാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഈ പരമ്പരയെ ഹൃദയത്തിലേറ്റിയവര്‍ക്ക് നന്ദി പറയുന്നുവെന്നും ഇനിയും പിന്തുണ വേണമെന്നും ഇരുവരും പറഞ്ഞു. താരങ്ങളുടെ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments