മലയാളികളുടെ പ്രിയ നായികമാരാണ് ശോഭനയും കാവ്യയും ശാലിനിയുമെല്ലാം തീരുന്നില്ല താരങ്ങളുടെ നിര ഇവര്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവര്‍ ആയതിന്റെ പിന്നില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ട് . അവരുടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ആ മധുര ശബ്ദത്തിന് ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇതിലൂടെ ലഭിച്ചത്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ച വരനെ ആവശ്യമുണ്ട് ചിത്രം വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം ചിത്രത്തില്‍ കുക്കറമ്മ എന്ന കഥാപാത്രം അവതരിപ്പിച്ച നടിയുടെ ശബ്ദം കേട്ട് പ്രേക്ഷകരില്‍ നിന്നും നിരവധി സംശയങ്ങളാണ് ഉയര്‍ന്നിരുന്നത്. അധികപേരും ഇത് കാവ്യ മാധവന്റെ ശബ്ദമല്ലെ, ദിവ്യ ഉണ്ണിയുടെത് അല്ലേ എന്ന ചോദ്യ മുയര്‍ത്തികൊണ്ടാണ് വന്നത്. കഴിഞ്ഞ 45 വര്‍ഷങ്ങളായി ഇവര്‍ക്കെല്ലാം ശബ്ദം നല്‍കിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജാ രവിയാണ് കുക്കറമ്മയായി എത്തിയത്.
സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ശ്രീജ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ ബേബി ശാലിനി, ബേബി ശ്യാമിലി, സുനിത, സുചിത്ര, ശാലിനി, ജൂഹി ചൗള, മഞ്ജു വാര്യര്‍, രംഭ, സിമ്രാന്‍, ചിപ്പി, ദേവയാനി, ദിവ്യ ഉണ്ണി, കാവ്യാ മാധവന്‍, ഗോപിക, റോമ തുടങ്ങിയവര്‍ക്കെല്ലാം ശബ്ദം നല്‍കിയത് ശ്രീജാ രവിയാണ്.താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
Post Your Comments