നായിക കേന്ദ്രീകൃതമായ സിനിമകൾ മലയാളത്തിൽ സംഭവിക്കപ്പെടുമ്പോൾ തന്റെ ചിത്രങ്ങളിലെ നായികയുടെ കാസ്റ്റിംഗിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി. പൃഥ്വിരാജ് ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ തന്റെ സിനിമകളിലെ നായികാ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് സച്ചി
‘ഞാന്‍ എഴുത്തിന്റെ ഭാഗമായ സിനിമകളിലും ഞാന്‍ സ്വതന്ത്രമായി എഴുതിയ സിനിമകളിലും സംവിധാനം ചെയ്ത സിനിമകളിലുമൊക്കെ നായകന് തുല്യമായ ഒരു നായികയുണ്ടായിരുന്നു. അത് ആടാനും പാടാനും വേണ്ടി മാത്രം വന്ന നായികമാരല്ല. ഇപ്പോള്‍ ഇറങ്ങിയ ‘അയ്യപ്പനിലും കോശിയിലും’ വരെയുള്ള നായിക കഥാപാത്രം വരെ അത്രയും ശക്തമാണ്. നായകന്‍ കേന്ദ്രീകൃതമാകുന്ന സിനിമകള്‍ വിജയിച്ച ഫോര്‍മുല ആയതു കൊണ്ടാണ് വര്‍ഷങ്ങളോളം ഒരാള്‍ കേന്ദ്രീകരിച്ച സിനിമകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഇങ്ങനെ തന്നെ ആകണമെന്ന് എവിടെയും നിയമം ഒന്നുമില്ല. ഇത് വരെ എന്റെ ഒരു സിനിമയിലും ഒരു പാട്ട് സീനിനു വേണ്ടിയോ അല്ലേല്‍ കയരയാനോ പിഴിയാനോ മാത്രം വരുന്ന ഒരു നായികയെയും ഞാന്‍ എഴുതിയിട്ടില്ല. അല്ലെങ്കില്‍ പിന്നെ സ്ത്രീ കഥാപാത്രം വേണ്ടെന്നുവയ്ക്കും. റണ്‍ ബേബി റണ്ണിലൊക്കെ നായകന് തുല്യമാണ് നായികയും. ചോക്ലേറ്റിലെ നായിക അങ്ങനെയാണ്. ഞാന്‍ സംവിധാനം ചെയ്തു പരാജയപ്പെട്ട ചേട്ടായീസ് ഒരു സ്ത്രീ കഥാപാത്രത്തിന്റെ കഥയാണ്’. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് സച്ചി തന്റെ സിനിമകളിലെ നായികമാരെക്കുറിച്ച് തുറന്നു പറഞ്ഞത്.
Post Your Comments