ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥികളിൽ സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്ത പേരുകളാണ് സാൻഡ്രയും, സുജോയും. ഇവരെ കൂടാതെ ഒരാളുടെ പേരുകൂടി സോഷ്യൽ മീഡിയ ചർച്ച ചെയ്തു, സുജോയുടെ ഗേൾ ഫ്രണ്ട് സഞ്ജന. വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരാർത്ഥിയായ പവൻ ജിനോ തോമസ് ബിഗ് ബോസിലേക്ക് എത്തിയതോടെയാണ് ഇവരെല്ലാം സോഷ്യൽമീഡിയയുടെ ശ്രദ്ധ കൂടുതൽ നേടുന്നത്.
സാൻഡ്രയും – സുജോയും പ്രണയം ആണോ എന്ന് പ്രേക്ഷകർ ചർച്ച ചെയ്യുന്നതിനിടയിൽ ആയിരുന്നു,സുജോയ്ക്ക് ബിഗ് ബോസ് വീടിനുപുറത്ത് ഒരാളുമായി പ്രണയം ഉണ്ടെന്നും ആ വ്യക്തിയുടെ പേര് സഞ്ജന എന്നാണെന്നും പവൻ പറയുമ്പോൾ തനിക്ക് വെറും ഒരു സുഹൃത്ത് മാത്രമാണ് സഞ്ജനയെന്നാണ് സുജോ പറയുന്നത്. എന്നാൽ ടൈംസ് ഓഫ് ഇന്ത്യ അടക്കം ഉള്ള മാധ്യമങ്ങളിലൂടെ സുജോ തന്നെ ചീറ്റ് ചെയ്തതായി തോന്നിയെന്ന് സഞ്ജന വ്യക്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ സഞ്ജന ആരാധാകരുടെ കമന്റുകൾക്ക് കൃത്യമായ മറുപടിയും നൽകാറുണ്ട്. ഇതിനൊപ്പം തന്റെ പേരിൽ നിരവധി ഫേക്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള പോസ്റ്റും സഞ്ജന ഷെയർ ചെയ്തിരുന്നു. കേരളത്തിൽ നിന്നും ലഭിക്കുന്ന പിന്തുണയ്ക്കെല്ലാം നന്ദി. നിലവിൽ നടക്കുന്ന ചർച്ചകളോട് പ്രതികരിക്കാൻ ഞാൻ ഇല്ലെന്നും, എന്താണ് സംഭവിക്കുന്നത് എന്ന കാര്യങ്ങളില്‍ പൂര്‍ണമായ വിവരങ്ങള്‍ എനിക്കില്ല എന്നും സഞ്ജന വ്യക്തമാക്കിയിരുന്നു.
ഒപ്പം ഈ പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങൾക്ക് സഞ്ജന നൽകിയ ഒരു മറുപടിയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ബി കൂൾ. സുജോ നിങ്ങൾക്ക് ചേർന്ന ആളല്ല; നിങ്ങൾ ഓസം ആണ് എന്നായിരുന്നു പോസ്റ്റിന് ലഭിച്ച കമന്റ്. ഉടൻ തന്നെ ദൈവം അവിടെയുണ്ട് എന്നായിരുന്നു സഞ്ജന മറുപടി നൽകിയത്.
Post Your Comments