മലയാള സിനിമ ലോകത്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരമാണ് പൃഥ്വിരാജും ബിജു മേനോനും അനാര്‍ക്കലി ശേഷം താരങ്ങള്‍ ഒരുമിച്ചെത്തുന്ന ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. അയ്യപ്പനും കോശിയും തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമായിരുന്നു. മികച്ച പ്രകടനങ്ങളുമായാണ് പൃഥ്വിരാജും ബിജു മേനോനും എത്തിയതെങ്കിലും കൂടുതല്‍ കൈയ്യടി നേടിയത് ബിജു മേനോനാണ്.തന്നേക്കാള്‍ പ്രാധാന്യം ബിജുവിനാണെന്നറിഞ്ഞിട്ടും കോശിയെ ഏറ്റെടുത്ത പൃഥ്വിക്ക് അഭിനന്ദനവുമായി പ്രേക്ഷകര്‍ എത്തിയിരുന്നു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ബിജു മേനോനും പൃഥ്വിരാജും എന്ന് ഫേസ്ബുക്ക പോസ്റ്റിലൂടെ എംഎ നിഷാദ് പറഞ്ഞു ഫേസ്ബുക്ക പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ബിജുമേനോന്‍ അയ്യപ്പനായി തകര്‍ത്തഭിനയിച്ചു. ഓരോ സിനിമ കഴിയുമ്പോഴും ഒരു നടനെന്ന നിലയില്‍ ബിജുവിന്റെ ഗ്രാഫുയരുകയാണ്. നായകന്‍ ബിജു തന്നെ.അയ്യപ്പനെ പറ്റി പറയുമ്പോള്‍ കോശിയേ പറ്റി എങ്ങനെ പറയാതിരിക്കും…ആരാണ് കോശി ? സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍,കോശി നായകനാണോ,വില്ലനാണോ,പ്രതി നായകനാണോ എന്ന സംശയം എന്നെ വല്ലാതെ അലട്ടിയെന്നും എംഎ നിഷാദ് കുറിച്ചിട്ടുണ്ട്.
കാരണം ഞാന്‍ കണ്ടത് പൃഥ്വിരാജിനെയല്ല,കട്ടപ്പനയിലെ ഏതോ പ്ലാന്റര്‍ കുര്യന്റെ മകന്‍ കോശിയേയാണ്. അതാണ് ഒരു നടന്റെ വിജയവും. പൃഥ്വിരാജ് നിങ്ങള്‍ വേറെ ലെവലാണ്…നിങ്ങള്‍ ഒരു നടനെന്ന നിലയില്‍ പലര്‍ക്കും ഒരു നല്ല മാതൃകയാണ് കഥാപാത്രങ്ങളെ ഇമേജിന്റെ ചട്ടകൂട്ടില്‍ നിര്‍ത്താതെ അവതരിപ്പിക്കുന്നതില്‍ ബിജുവും,പൃഥ്വിയും വ്യക്തിപരമായി തനിക്കടുപ്പമുളളവരാണ്,അത് കൊണ്ട് തന്നെ അവരുടെ വിജയങ്ങളും എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. തന്റെ ആദ്യ ചിത്രമായ പകലിന്റെ നായകനായ പൃഥ്വി,ഇന്ന് നടനെന്ന നിലയില്‍ എത്രയോ,ഉയരത്തില്‍ എത്തിയിരിക്കുന്നു.താരങ്ങളുടെ കൂട്ടുകെട്ടില്‍ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
Post Your Comments