മമ്മൂട്ടി ചിത്രമായ ‘കസബ’യിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ സംസാരിച്ചതിന് നടി പാര്‍വതി നേരിടേണ്ടി വന്നത് വലിയ ആക്രമണമാണ്. ഇപ്പോഴിതാ അത്തരം വിയോജിപ്പിന്റെ ഭാഗമായി തന്റെ നിലപാട് വ്യക്തമാക്കേണ്ടി വന്ന ഒരു സിനിമയിലെ രംഗത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പാര്‍വതി.
മര്യാന് എന്ന് സിനിമയില്‍ തന്റെ കൂട്ടുകാരന് മരിച്ചുപോയ ദുഖത്തില്‍ കരയുന്ന ധനുഷിന്റെ കഥാപാത്രം മര്യാന്റെ അടുക്കല്‍ കാമുകി പനിമലര്‍ തന്നെ എത്രയും വേഗം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്ന സീന്‍ ഉണ്ട്.
കൂട്ടുകാരന് മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ സംസാരിക്കുന്ന പനിമലരിനെ മര്യാന് തല്ലണം എന്നാണ് ധനുഷിന്റെ പക്ഷം. റിഹേഴ്സലായിരുന്നു അത്. ആ സമയത്ത് തല്ല് കൊടുക്കുന്ന രംഗത്തെക്കുറിച്ച് കമ്മ്യൂണിക്കേഷനൊന്നും ഉണ്ടായിട്ടില്ല. മര്യാന് പനിമലരിനെ തല്ലി ചുറ്റും കൂടി നിന്ന ജനം കയ്യടിച്ചു. അപ്പോള്‍ ഞാന്‍ ചിന്തിച്ചു തിയറ്ററിൽ എന്തായിരിക്കും സംഭവിക്കുന്നതെന്ന്.
റിഹേഴ്സലില്‍ അടിച്ചത് ശരി പക്ഷേ ഇനി അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ ആ കമ്മ്യൂണിറ്റിയിൽപ്പെട്ട ഒരാള്‍ അടിക്കുമ്പോള്‍ അവര്‍ കയ്യടിക്കും എന്നതാണ് ലോജിക്കെങ്കിൽ
സ്ത്രീ അടിക്കുമ്പോഴും അവർ കയ്യടിക്കേണ്ടേ പാര്‍വതി പറഞ്ഞു .
Post Your Comments