BollywoodCinemaLatest NewsNEWS

കൊലപാതകവും അക്രമവും പ്രോത്സാഹിപ്പിക്കുന്നു ; ഷൂട്ടര്‍’ സിനിമക്ക് നിരോധനവുമായി സര്‍ക്കാര്‍

ഗാങ്സ്റ്റര്‍ കള്‍ച്ചര്‍ വളര്‍ത്തുന്ന ഇത്തരത്തിലുള്ള സിനിമകളോ ഗാനങ്ങളോ സര്‍ക്കാര്‍അനുവദിക്കില്ല

അക്രമം, ക്രൂരമായ കൊലപാതകങ്ങള്‍, പിടിച്ചുപറി, ഭീഷണി, തുടങ്ങിയവ ചിത്രങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പഞ്ചാബി സിനിമ ഷൂട്ടറിന് നിരോധനം ഏര്‍പ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കൊലപാതകവും അക്രമവും ചിത്രം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ കെവി ദില്ലോണിനെതിരേ എന്ത് നടപടിയെടുക്കാന്‍ കഴിയുമെന്ന് ഡിജിപി ധിന്‍കര്‍ ഗുപ്തയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാളെ കൂടാതെ ചിത്രത്തിന്റെ നിര്‍മാതാവ്,അഭിനേതാക്കള്‍, എന്നിവര്‍ക്കെതിരേയും ശക്തമായ നടപടിയെടുക്കാന്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഗാങ്സ്റ്റര്‍ കള്‍ച്ചര്‍ വളര്‍ത്തുന്ന ഇത്തരത്തിലുള്ള സിനിമകളോ ഗാനങ്ങളോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഇന്റലിജന്‍സ് മേധാവി സിനിമക്കു നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി പൊലീസ് മേധാവി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു ഇതരത്തില്‍ ഒരു പ്രഖ്യാപനം ഉണ്ടായത്.

ജനുവരി 18ന് ചിത്രത്തിന്റെട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ 20 ല്‍ അധികം കേസുകളില്‍പ്രതിയായിരുന്നു കല്‍വാന്‍. ഇയാളെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് നേരത്തെ തന്നെ ഇതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. 2015 ജനുവരിയില്‍ ഗാങ്സ്റ്റര്‍ വിക്കി ഗൗണ്ടറിന്റെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്.വലിയ പ്രതിഷേധമാണ് ചിത്രത്തിന് നേരെ ഉയരുന്നത്.

shortlink

Post Your Comments


Back to top button