പകയും പച്ചപ്പും നിറഞ്ഞ ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്

സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജു മേനോനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘അയ്യപ്പനും കോശിയും’ തിയറ്ററുകളില്‍ മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ്. റിട്ടയേഡ് ഹവില്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. മറ്റൊരു ടൈറ്റില്‍ കഥാപാത്രമായ അയ്യപ്പനെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

അന്ന രേഷ്മരാജന്‍, സിദ്ദിഖ്, അനുമോഹന്‍ ജോണി ആന്റണി, രഞ്ജിത്, അനില്‍ നെടുമങ്ങാട്, സാബു,ഷാജു ശ്രീധര്‍ , ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സുദീപ് ഇളമണ്‍ ക്യാമറയും ജേക്ക്‌സ് ബിജോയ്  സംഗീതവും നിർവഹിച്ചിരിക്കുന്നു. രഞ്ജന്‍ എബ്രഹാമിന്റേതാണ് എഡിറ്റിംഗ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിതും സുഹൃത്ത് ശശിധരനും ചേര്‍ന്നാണ് നിര്‍മാണം.

Share
Leave a Comment