നീണ്ട ഇടവേളക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാൻസ്.’ ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദും നസ്രിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും ട്രൈലറുകളും ഇതിനോടകം വൈറലായി കഴിഞ്ഞു. തന്റെ കരിയറിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ട്രാന്‍സ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ്.
”ട്രാന്‍സ് ഷൂട്ട് ചെയ്യാനോ, ക്യാപ്ചര്‍ ചെയ്യാനോ, പെര്‍ഫോം ചെയ്യാനോ അത്ര എളുപ്പമുള്ള ഒരു സിനിമ അല്ലായിരുന്നു. വളരെ കഠിനമായ ഷൂട്ടിങ് ദിനങ്ങളായിരുന്നു. എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെയാണ് ഞാന്‍ ട്രാന്‍സില്‍ അവതരിപ്പിച്ചിരിക്കുന്നത്” എന്നാണ് ഒരു അഭിമുഖത്തിനിടെ ഫഹദ് പറയുന്നത്. എന്നാല്‍ ചിത്രത്തില്‍ തനിക്ക് ഹെവി വര്‍ക്കില്ലായിരുന്നു എന്നാണ് നസ്രിയ വ്യക്തമാക്കുന്നത്.”
”എനിക്ക് അത്ര ഹെവി വര്‍ക്ക് അല്ലായിരുന്നു ട്രാന്‍സിലെ കഥാപാത്രം. ചുറ്റും പരിചിത മുഖങ്ങളായതിനാല്‍ ഷൂട്ടിങ്ങും എനിക്ക് ബുദ്ധിമുട്ടുള്ളതല്ലായിരുന്നു” എന്ന് നസ്രിയ പറഞ്ഞു. മോട്ടിവേഷണല്‍ ട്രെയ്നറായി ഫഹദ് എത്തുന്ന ചിത്രത്തില്‍ എസ്തര്‍ ലോപ്പസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി 14ന് തീയേറ്ററുകളിൽ എത്തും.
Post Your Comments