അഭിനേതാവ് എന്നതിലുപരി നല്ലൊരു ഗായകന് കൂടിയാണ് താനെന്ന് തെളിയിച്ചിട്ടുളള താരമാണ് മോഹന്‍ലാല്‍. നിരവധി സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം മുന്‍പ് ഗാനങ്ങള്‍ ആലപിച്ചിരുന്നു. ആ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയതുമാണ്. ഇപ്പോഴിതാ ഹിന്ദി ഗാനം ആലപിച്ചുകൊണ്ടുളള നടന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.
ഇക്കഴിഞ്ഞ എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സിലാണ് സൂപ്പര്‍താരം ഗാനം ആലപിച്ചത്. കിഷോര്‍ കുമാര്‍ പാടിയ അനശ്വര ഹിന്ദി ഗാനം ‘മേരി സപ്നോം കി റാണി’ എന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് പങ്കുവെച്ചത്.
Incredible! The one and only @Mohanlal singing live in Hindi! Brilliant…flawless! Love you aten! #asianet awards @MohanlalMFC @MOHANLALFANZ pic.twitter.com/te9cziKbOz
— Vivek Anand Oberoi (@vivekoberoi) February 6, 2020
അതിമനോഹരം ഒരെയൊരു മോഹന്‍ലാല്‍, ഇതാ ഹിന്ദിയില്‍ പാടുന്നു, ബ്രില്യന്റ്, ലവ് യൂ ഏട്ടന് എന്നാണ് വീഡിയോ പങ്കുവെച്ചതിനൊപ്പം വിവേക് ഒബ്റോയി ട്വീറ്റ് ചെയ്തിരിക്കുന്നത്. ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ഇത്തവണ മികച്ച നടനുളള ഏഷ്യാനെറ്റിന്റെ പുരസ്കാരം മോഹൻലാലിനാണ് ലഭിച്ചത്. ലൂസിഫറിലൂടെ മികച്ച സംവിധായകനായി പൃഥ്വിരാജും വില്ലനായി വിവേക് ഒബ്റോയും തിരഞ്ഞെടുക്കപ്പെട്ടു.
Post Your Comments