മലയാള സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസമാണ് മമ്മൂട്ടി എന്ന നടന് ഇന്ന്. പക്ഷെ 50 പെെസ കൊടുക്കാന്‍ ഇല്ലാത്തതു കൊണ്ട് സ്കൂള്‍ നാടകത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടൊരു കഥയുണ്ട് മമ്മൂട്ടിയ്ക്ക് പറയാന്‍.
എംപി സതീശന്റെ കൊച്ചി ഛായാ പടങ്ങള്‍ എന്ന പുസ്തകത്തിലാണ് മമ്മൂട്ടിയുടെ സ്കൂള്‍ കാലത്തെ ആ അനുഭവം പങ്കുവയ്ക്കുന്നത്. നാടകത്തിനുള്ള മേക്ക് അപ്പ് സാധനങ്ങള്‍ വാങ്ങുന്നതിനായി എല്ലാവരും 50 പെെസ കൊണ്ടു വരണമെന്നായിരുന്നു അധ്യാപകന് ആവശ്യപ്പെട്ടത്.
അശോക് കുമാറെന്നയാളായിരുന്നു നാടകം സംവിധാനം ചെയ്യാനെത്തിയത്. എന്നാൽ വീട്ടിൽ പണം ചോദിക്കാൻ മടിയായിരുന്നു. ഒടുവിൽ രണ്ടു ദിവസം കഴിഞ്ഞ് ഉമ്മ പൈസ സംഘടിപ്പിച്ചു കൊടുത്തു. അതുമായി സ്കൂളിലെത്തിയപ്പോൾ നാടകത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഇതോടെ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ ആദ്യത്തെ ശ്രമം പരാജയപ്പെട്ടു.
തീര്‍ന്നില്ല. സ്കൂള്‍ സമയത്ത് അഭിനയത്തില്‍ മാത്രമല്ല സാഹിത്യത്തിലും മമ്മൂട്ടി കെെ വച്ചിട്ടുണ്ട്. ഒരുപാട് കഥകളെഴുതിയെങ്കിലും ഒന്നും വെളിച്ചം കണ്ടില്ലെന്ന് മാത്രം. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെെയ്യെഴുത്ത് മാസികയില്‍ കഥകളെഴുതിയിരുന്നു.
Post Your Comments