
വലിയ ഒരിടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രം പ്രണയ ദിനമായ ഫെബ്രുവരി പതിനാലിന് റിലീസിന് തയ്യാറെടുക്കുമ്പോൾ ചിത്രത്തിൽ താര ദമ്പതികളായ ഫഹദും നസ്രിയയും ഒന്നിച്ച് അഭിനയിക്കുന്നു എന്നതാണ് പ്രേക്ഷകരെ ആകർഷിക്കുന്ന പ്രധാന ഘടകം. മലയാളത്തിൽ ഇതാദ്യമായാണ് ഒരു താരദമ്പതികൾ ഒന്നിച്ച് ഒരു സിനിമയിലെത്തുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഇപ്പോൾ ഇങ്ങനെ ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഫഹദും നസ്രിയയും.
വിവാഹ ശേഷം ഞങ്ങളെ ഒന്നിച്ച് അഭിനയിക്കാൻ വിളിക്കുന്നത് ട്രാൻസിലാണ്. ഞങ്ങൾക്ക് ഒന്നിച്ച് ചെയ്യണമെന്ന് തോന്നിയ സിനിമയും ട്രാൻസ് തന്നെ. വീട്ടിൽ വന്നാൽ പിന്നെ സിനിമാ ചർച്ച ഞങ്ങൾക്കിടയിലില്ല. കാരക്ടർ എങ്ങനെ ചെയ്യണം സീൻ ഏത് തരത്തിലായിരിക്കണം എന്നൊന്നും ചർച്ച ചെയ്യാറില്ല. ഷൂട്ട് ചെയ്യുമ്പോൾ മാത്രമേ ഷൂട്ടിനെക്കുറിച്ച് ആലോചിക്കാറുള്ളൂ. ഫഹദ് പറയുന്നു.
‘ട്രാൻസ്’ പോലെ അത്രയും എക്സൈറ്റഡ് ആക്കിയ മറ്റൊരു പ്രോജക്റ്റും ഞങ്ങൾ ഒന്നിച്ച് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട് വന്നിട്ടില്ല അത് തന്നെയാണ് ഇപ്പോള്‍ ഒന്നിച്ചതിന്റെ കാര്യം’. നസ്രിയയും വ്യക്തമാക്കുന്നു. മനോരമയുടെ ഞായറാഴ്ച സംപ്ലിമെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്.
Post Your Comments