പ്രിയദര്‍ശന്‍ തന്റെ തുടക്കകാലത്ത് പറഞ്ഞ തമാശ ചിത്രങ്ങളില്‍ നിരവധി അഭിനയ പ്രതിഭകളുടെ സാന്നിധ്യമുണ്ടായിരുന്നു. ശങ്കരാടി, കുതിരവട്ടം പപ്പു തുടങ്ങിയ താരങ്ങളുടെ അഭാവം കാരണം താന്‍ ഇനി ഒരിക്കലും കോമഡി സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തുറന്നു പറയുകയാണ് പ്രിയദര്‍ശന്‍.
എന്റെ സിനിമയില്‍ അഭിനയിച്ച പപ്പു ചേട്ടനെ പോലെയുള്ള നടന്മാര്‍ നമ്മളെ വിട്ടു പോയത് കൊണ്ടാണ് ഞാന്‍ ഒരിക്കല്‍ പറഞ്ഞത് ഇനി ഞാന്‍ ഹ്യൂമര്‍ സിനിമ ചെയ്യാനില്ലെന്ന്. പലപ്പോഴും ഈ നടന്മാരുടെ വലിയ ഒരു സംഭാവന നമുക്ക് കിട്ടും. കാരണം നമ്മള്‍ ഒരു സംഭവം എഴുതാനിരിക്കുമ്പോള്‍ തന്നെ ഇവരൊക്കെ മനസ്സില്‍ വന്നു തെളിഞ്ഞു കഴിഞ്ഞാല്‍ തന്നെ നമുക്ക് അത് എഴുതാന്‍ കഴിയും. ബേസിക്കലി ഇവരുടെയൊക്കെ ആരാധകനായിരുന്നു സിനിമയില്‍ വരുന്നതിനു മുന്‍പ് വരെ ഞാന്‍. അത് കൊണ്ട് അവരെയൊക്കെ വെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ അവരുടെ കഥാപാത്രങ്ങള്‍ക്ക് മാക്സിമം മിഴിവ് കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് കൊടുത്താല്‍ അവരുടെ കയ്യില്‍ നിന്ന് കിട്ടുന്ന വലിയ ഒരു സംഭാവനയുണ്ട്. പലപ്പോഴും ഞാന്‍ കട്ട് പറയാന്‍ മറന്നു പപ്പുവേട്ടനെ നോക്കി നിന്നിട്ടുണ്ട്, ജഗതിയെ നോക്കി നിന്നിട്ടുണ്ട്. അവരൊക്കെ ഒരു തമാശയെ വല്ലാത്ത രീതിയില്‍ ബില്‍ഡ് അപ് ചെയ്യും’. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയദര്‍ശന്റെ തുറന്നു പറച്ചില്‍.
Post Your Comments