കഴിഞ്ഞ കുറേ മാസങ്ങളായി ബോളിവുഡിൽ നിറയുന്ന വാർത്തയാണ് ബോളിവുഡ് താരങ്ങളായ വിക്കിയുടെയും കത്രീനയുടെയും പ്രണയം. ഇപ്പോഴിതാ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരങ്ങൾ.
”ഇത്തരം വാർത്തകൾക്ക് വിശദീകരണം വേണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്റെ ജീവിതത്തെ കുറിച്ച് എല്ലാം ഞാൻ തുറന്നു പറഞ്ഞിട്ടുളളതാണ്. എനിക്ക് നുണ പറയേണ്ടതില്ല.” എന്ന് വിക്കി പ്രതികരിച്ചതായാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രചരിക്കുന്ന വാർത്തകളിൽ യാഥാർഥ്യമില്ലെന്നും വിക്കി പറഞ്ഞതായാണ് റിപ്പോർട്ട്.
ഇക്കാര്യത്തിൽ കത്രിന കൈഫ് നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ഫിലിം ബീറ്റിന് നൽകിയ അഭിമുഖത്തിലാണ് കത്രീന പ്രതികരിച്ചത്. ” ഈ കിംവദന്തികൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നമ്മൾ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ടതാണിതെന്ന് മനസ്സിലാക്കാനുള്ള പക്വത ഇപ്പോൾ എനിക്കുണ്ട്.” കത്രീന പറഞ്ഞു. ഒരു സിനിമാതാരം ആയാൽ അങ്ങനെയാണ്. ജനങ്ങളുടെ ഊഹാപോഹങ്ങളെ അംഗീകരിക്കുകയും അതിൽ സംയമനം പാലിക്കുകയും വേണം. ചിലപ്പോൾ അത് സത്യമായിരിക്കും. മറ്റു ചിലപ്പോൾ അത് സത്യമായിരിക്കുകയില്ല- കത്രീന പറഞ്ഞു.
Post Your Comments