മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കനായ നടനാണ് നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം അരുണ്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. താരത്തിന്റെ തുറന്നു പറയലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള തന്റെ സിനിമ ജീവിതത്തെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്.
ഒരു ജനുവരിയില്‍ ആണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ന്റെ ഷൂട്ടിംഗ് തുടങ്ങുന്നത്. ഫാസില്‍ സാറിന്റെ കൂടെ കരിയര്‍ തുടങ്ങാന്‍ പറ്റിയത് വലിയൊരു കാര്യമായാണ് താന്‍ കാണുന്നത്. എന്നെയൊക്കെ സിനിമയിലേക്ക് ആകര്‍ഷിച്ച, ഒരു കാലഘട്ടത്തില്‍ മനോഹരമായ സിനിമകള്‍ ചെയ്ത കുറേ പേരുണ്ട്. സിനിമയില്‍ നിന്ന് എന്തു നേടി എന്നു ചോദിച്ചാല്‍, അവര്‍ക്കൊപ്പം ജോലി ചെയ്യാനും അവര്‍ ജോലി ചെയ്യുന്നത് വളരെ അടുത്തുനിന്ന് കാണാനും പറ്റി എന്നാണ് താന്‍ പറയുക.
അതില്‍ ഏറ്റവും അഭിമാനകരമായ ഒരു കാര്യമാണ്, ആദ്യം അഭിനയിച്ചത് ഫാസില്‍ സാറിന്റെ സിനിമയിലാണെന്നത്. അതേസമയം സജീവമായ അഭിനയത്തില്‍ നിന്നും ഗ്യാപ് വരാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതില്‍ മറ്റൊന്ന്, മുഖ്യധാരയില്‍ നില്‍ക്കാനുള്ള പബ്ലിക് റിലേഷന്‍ ശ്രമങ്ങളൊക്കെ എന്റെ ഭാഗത്തു നിന്നും കുറവായിരുന്നു. സിനിമയും നമ്മള് ചെയ്ത കഥാപാത്രങ്ങളും നമുക്ക് വേണ്ടി സംസാരിക്കും എന്നായിരുന്നു താന്‍ വിശ്വസിച്ചിരുന്നത്. മാത്രമല്ല, നിരന്തരം അഭിമുഖം കൊടുക്കാനോ ആളുകളോട് ഇരുന്ന് സംസാരിക്കാനോ മാത്രം ‘വോളിയം ഓഫ് വര്‍ക്ക്’ താന്‍ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നുമില്ല.
ഇടയ്ക്ക് ഒരു അപകടം പറ്റി എന്റെ വലതുകാല്‍ ഒടിഞ്ഞു. ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു. ആ അപകടവും കരിയറില്‍ ബ്രേക്ക് ഉണ്ടാക്കുകയും ചില വേഷങ്ങള്‍ ചെയ്യാന്‍ പരിമിതികള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങളിലൂടെയൊക്കെ കടന്നു പോയിട്ടും സിനിമയില്‍ തന്നെ ജോലി ചെയ്യുന്നു, ഇവിടെ തന്നെ നില്ക്കാന് ശ്രമിക്കുകയാണ്. നല്ല സിനിമകളും നല്ല വേഷങ്ങളും സംഭവിക്കുന്നത് വരെ നമ്മളിവിടെ തന്നെ നില്ക്കുക എന്നതാണ് ഇന്ത്യന്‍ എക്സ്പ്രസ്സിനു നല്കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി താരത്തിന്റെ ശക്തമായ തിരിച്ചുവരവിലെ ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.
Post Your Comments