നടന്മാര്‍ മാത്രമല്ല താരങ്ങളുടെ കുടുംബവും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ബോളിവുഡ് പാപ്പരാസികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകളുമായ അതിയ ഷെട്ടിയും തമ്മിലുള്ള പ്രായം. ഇരുവരും ഒരുമിച്ചുള്ള വെക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. എന്നാല്‍ ഈ പ്രണയത്തെക്കുറിച്ച് ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോള്‍ മകളുടെ പ്രണയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് സുനില്‍ ഷെട്ടി നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു.
അതിയയും രാഹുലും പ്രണയത്തിലാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും അതിയയോട് പോയി ചോദിക്കൂ എന്നുമായിരുന്നു സിനില്‍ ഷെട്ടിയുടെ മറുപടി. ‘ഞാനല്ലല്ലോ പ്രണയ ബന്ധത്തിലുള്ളത്?. നിങ്ങള്‍ അതിയയോട് പോയി ചോദിക്കൂ. അത് സത്യമാണെങ്കില്‍ നിങ്ങള്‍ എന്നെ വന്ന് അറിയിക്കൂ. അപ്പോള്‍ നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം. അറിയാത്ത ഒരു കാര്യത്തെ കുറിച്ച് എന്നോട് ചോദിക്കുന്നത് എന്തിനാണ്?’ സുനില്‍ ചോദിച്ചു
Post Your Comments