90 കളിലെ മികച്ച നായകന്മാരിലൊരാളായിരുന്നു നടൻ ശരത്കുമാർ. ഇപ്പോൾ സിനിമകളിൽ സഹനടനായും വില്ലനായും ശരത്കുമാർ എത്തുന്നുണ്ട്. മലയാളത്തിലും നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ശരത്കുമാർ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘വാനം കൊട്ടട്ടും.’
ധന സംവിധാനം ചെയ്തചിത്രത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷം യഥാർത്ഥ ദമ്പതികളായ ശരത്കുമാറും രാധികയും സ്ക്രീനിൽ ജോഡിയായി എത്തുന്നു. മണിരത്നത്തിന്റെ മദ്രാസ് ടാകീസ് നിർമിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ ശരത്കുമാറിന്റെ മകൾ റയാൻ ചിത്രം കണ്ടതിന് ശേഷം എഴുതിയ കുറുപ്പാണ് വൈറലാകുന്നത്.
”10 തവണയും വിജയമില്ലാതെ വീണേക്കാം. അതൊരു വിഷയമേയല്ല. നിങ്ങൾ എത്ര ദൂരം വീണാലും 11-ാമത്തെ തവണ നിങ്ങൾ തിരികെ പോകും. പരാജയം വീഴുമ്പോഴല്ല അതിനുശേഷം നിങ്ങൾഎന്ത് ചെയ്യുന്നു എന്നതിലാണ്. ഈ അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഈ മനുഷ്യനെ കണ്ടതെങ്കിലും അത് അദ്ദേഹത്തെ കൂടുതൽ ശക്തനാക്കി. ഈ സിനിമയിൽ അദ്ദേഹത്തെ കാണുമ്പോൾ ഞാൻ എന്തുകൊണ്ടോ വികാരാതീതയായി പോകുന്നു.- എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നും ഞാൻ നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കുന്നുവെന്നും പറയാൻ ആഗ്രഹിക്കുന്നു. ഇത് ആരംഭം മാത്രമാണ് അപ്പ.” എന്നാണ് താരപുത്രി ട്വിറ്ററിൽ കുറിച്ചത്.
I’m sooo proud of you, Appa! ❤️ @realsarathkumar pic.twitter.com/XQrcnTNF1B
— Rayane Mithun (@rayane_mithun) February 7, 2020
Post Your Comments