CinemaGeneralLatest NewsNEWS

സിനിമയിൽ വന്നപ്പോൾ അഭിനയിക്കാൻ അറിയില്ലായിരുന്നു, ജനങ്ങളുടെ അംഗീകാരമാണ് ആത്മവിശ്വാസം നൽകിയത് ; തുറന്ന് പറഞ്ഞ് സായ് പല്ലവി

ഡോക്ടറായ സായ് പല്ലവി 'പ്രേമം' സിനിമയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മലർമിസ് ആയത്

ചലച്ചിത്ര മേഖലയിൽ വന്ന സമയത്ത് അഭിനയം വശമില്ലായിരുന്നുവെന്ന് നടി സായി പല്ലവി.
അരക്ഷിതാവസ്ഥയായിരുന്നു ചുറ്റിലുമുണ്ടായിരുന്നത്. ജനങ്ങളുടെ അംഗീകാരമാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം നൽകിയതെന്നും ഫോബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

ഫോബ്സിന്റെ ’30 അണ്ടർ 30′ പട്ടികയിൽ ഇടം പിടിച്ച ഒരേയൊരു ചലച്ചിത്ര നടിയാണ് സായ് പല്ലവി. നേട്ടത്തിൽ സന്തോഷമുണ്ടെന്നും തന്നിൽ നിന്ന് സ്ത്രീകൾ ഊർജം ഉൾക്കൊള്ളുന്നുണ്ടെങ്കിൽ , ആത്മവിശ്വാസം പകരാൻ സാധിക്കുന്നുണ്ടെങ്കിൽ അതിൽ സംതൃപ്തയാണെന്നും താരം വ്യക്തമാക്കി. പട്ടികയിൽ 27–ാം സ്ഥാനത്താണ് സായ് പല്ലവി.

ഡോക്ടറായ സായ് പല്ലവി ‘പ്രേമം’ സിനിമയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മലർമിസ് ആയത്. പിന്നീട് തമിഴിലും തെലുങ്കിലും താരം തിളങ്ങി. ധനുഷുമൊത്തുള്ള ‘ റൗഡി ബേബി’ ഡാൻസ് യൂട്യൂബിൽ റെക്കോർഡുകളാണ് തീർത്തത്. ചലച്ചിത്രാഭിനയത്തിന് പുറമെ നിലപാടുകൾ കൊണ്ടും താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button