മലയാളികള്‍ക്ക് ഏറെ പരിചിതയായ ഗായികയും അവതാരകയുമാണ് റിമി ടോമി. താൻ എല്ലാവരോടും സംസാരിക്കാറുണ്ടെങ്കിലും എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാൻ സുഹൃത്തുക്കൾ ഇല്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സ്വകാര്യ ചാനലില്‍ റിമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നു എന്ന പരിപാടിയിലാണ് റിമി ഇക്കാര്യം തുറന്നു പറഞ്ഞത്.
പരിപാടിയിൽ അതിഥിയായി എത്തിയ സയനോര തന്റെ സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞപ്പോഴാണ് റിമിയുടെ ഈ വെളിപ്പെടുത്തൽ. എല്ലാ ആഴ്ചയും തന്റെ സുഹൃത്തുക്കള്‍ തന്നെ വിളിക്കാറുണ്ടെന്നും വിളിച്ചില്ലെങ്കിൽ വഴക്കുണ്ടാക്കുമെന്നും സയനോര പറഞ്ഞു. സയനോരയുടെ സുഹൃത് വലയം തന്നെ അമ്പരപ്പിച്ചിട്ടുണ്ടെന്നും സൗഹൃദങ്ങൾ നിലനിർത്തുന്നതും തുടരുന്നതും ചെയ്യാന്നുള്ള സയനോരയുടെ പ്രത്യേക കഴിവ് കാണുമ്പോൾ തനിക്ക് അദ്ഭുതം തോന്നാറുണ്ടെന്നും പറഞ്ഞ റിമി, താൻ എല്ലാവരോടും സംസാരിക്കാറുണ്ടെങ്കിലും എല്ലാം പങ്കുവയ്ക്കാൻ തനിക്ക് സുഹൃത്തുക്കൾ ഇല്ല എന്നു റിമി പറഞ്ഞത്.
അപ്പോൾ ഞാൻ നിന്റെ ആരാണ് എന്ന ചോദ്യമാണ് സയനോര ഉന്നയിച്ചത്. അത് കേട്ട് ചിരിച്ച റിമി എവിടെ പോയാലും ഒരുമിച്ച് പോകാനും എല്ലാ കാര്യങ്ങളും വിളിച്ചു പറയാനും തനിക്ക് സുഹൃത്തായി ആരുമില്ലെന്ന് പറഞ്ഞു. എല്ലാം പങ്കുവയ്ക്കാനുള്ള സുഹൃത്തുക്കളെ കിട്ടുക എന്നത് മഹാഭാഗ്യമാണെന്നും റിമിടോമി കൂട്ടിച്ചേർത്തു.
Post Your Comments