
ഹോളിവുഡിലെ മികച്ച സയൻസ് ഫിക്ഷൻ ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കാൻ ഒരു പുതിയ ചിത്രം വരുന്നു. ദ ഇൻവിസിബിള്‍ മാൻ എന്ന സിനിമയാണ് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിക്കാൻ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും ഇതിനോടകം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. ആകാംഷാഭരിതവും ഭയപെടുത്തുന്നതുമായ ഒട്ടനവധി സീനുകൾ ചിത്രത്തിൽ ഉണ്ടാകും എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.
പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് എച്ച് ജി വെല്‍സിന്റെ നോവലാണ് അതേപേരില്‍ സിനിമയാകുന്നത്. പേര് സൂചിപ്പിക്കും പോലെ അദൃശ്യമനുഷ്യനാണ് കേന്ദ്ര കഥാപാത്രം. ലെയ്‍ഗ് വാണെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എലിസബത്ത് മോസ്, ആല്‍ഡിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Post Your Comments